'പെട്ടു! അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല', ഹോര്‍മുസില്‍ കുരുങ്ങി ട്രംപിന്റെ സൈബര്‍ട്രക്ക്; പരിഹാസവുമായി ഇറാന്‍

ഒരു ചെറിയ ലഗേജ് കാര്‍ട്ട് ഇടുങ്ങിയ ഇടനാഴിയില്‍ കുടുങ്ങുന്നതും അതു തിരിക്കാന്‍ ട്രംപ് പാടുപെടുന്നതുമായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
Trump's Cyber-truck gets stuck in Hormuz; Iran mocks
പ്രതീകാത്മക ചിത്രംAI
Updated on
1 min read

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പരിഹസിച്ച് ഇറാന്റെ നയതന്ത്ര കാര്യാലയങ്ങള്‍. ഹോര്‍മുസ് കടലിടുക്കില്‍ തന്ത്രപ്രധാനമായ നീക്കങ്ങളാണ് താന്‍ നടത്തുന്നതെന്ന് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെ ഹോര്‍മുസില്‍ പെട്ടുകിടക്കുന്ന ട്രംപിന്റെ എഐ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഹംഗറിയിലെ ഇറാന്‍ എംബസി.

'ഓസ്റ്റിന്‍ പവേഴ്‌സ്' എന്ന അമേരിക്കന്‍ സീരീസിലെ സുപ്രധാന രംഗത്തെ ആസ്പദമാക്കിയാണ് എഐ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഒരു ചെറിയ ലഗേജ് കാര്‍ട്ട് ഇടുങ്ങിയ ഇടനാഴിയില്‍ കുടുങ്ങുന്നതും അതു തിരിക്കാന്‍ ട്രംപ് പാടുപെടുന്നതുമായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

Trump's Cyber-truck gets stuck in Hormuz; Iran mocks
'ചുറ്റും സ്‌ഫോടന ശബ്ദങ്ങള്‍', യുഎഇയില്‍ മിസൈല്‍ ആക്രമണം; സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം

ലഗേജ് കാര്‍ട്ടിന് ടെസ്ലയുടെ ലോഗോയും നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടക്കാനുള്ള ട്രംപിന്റെ ശ്രമമെന്ന തലക്കെട്ടോടെയാണ് ഇറാന്‍ എംബസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Trump's Cyber-truck gets stuck in Hormuz; Iran mocks
സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

34 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രംപ് ഓടിക്കുന്ന വാഹനം ഇടനാഴിയില്‍ കുരുങ്ങുന്നതായും വാഹനം പുറത്തെടുക്കാനാവാതെ പെടുന്നതായും കാണാം. മുന്നോട്ടും പിന്നോട്ടും വണ്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരിഞ്ചുപോലും വാഹനം അനങ്ങുന്നില്ല. ഹോര്‍മുസിലെ അമേരിക്കയുടെ നടപടികള്‍ വിഫലമാണെന്ന് സൂചിപ്പിക്കുകയാണ് ഇറാന്‍.

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ടെസ്ല നിര്‍മിക്കുന്ന സൈബര്‍ ട്രക്ക് മാതൃകയിലുള്ള വാഹനമാണ് വീഡിയോയിലുള്ളത്. ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തെക്കൂടെയാണ് ഇതിലൂടെ ഇറാന്‍ പരിഹസിക്കുന്നത്.

ഇതിനൊപ്പം ഹോര്‍മുസിലൂടെ ഇറാന്റെ ചരക്കുകപ്പലുകളെല്ലാം കടന്നു പോവുകയും യുഎസ് കപ്പലുകള്‍ തടയപ്പെടുന്നതുമായും സൂചിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രവും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Summary

Trump's Cyber-truck gets stuck in Hormuz; Iran mocks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com