

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ മരുമകനും മുൻ വൈറ്റ് ഹൗസ് മുതിർന്ന ഉപദേഷ്ടാവുമായ ജരേദ് കുഷ്നറിനെ സമാധനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഇസ്രയേൽ-അറബ് രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നപരിഹാരത്തിന് ജരേദ് നടത്തിയ ഇടപെടലുകളാണ് നാമനിർദ്ദേശത്തിന് പിന്നിൽ. ജരേദിന്റെ പ്രതിനിധി അവി ബെർക്കോവിറ്റ്സിനെയും പുരസ്കാരത്തിനായി നിർദ്ദേശിച്ചിട്ടുണ്ട്.
അമേരിക്കൻ അറ്റോർണി അലൻ ഡെർഷോവിറ്റ്സ് ആണ് ഇരുവരെയും നൊബേൽ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. തന്റെ പേര് പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടതിൽ അഭിമാനമുണ്ടെന്നാണ് ജരേദിന്റെ പ്രതികരണം.
ജരേദും മിഡിൽ ഈസ്റ്റ് നയതന്ത്രപ്രതിനിധിയായിരുന്ന ബെർക്കോവിറ്റ്സും ഇസ്രയേലും യുഎഇ, ബഹറിൻ, സുഡാൻ. മൊറോക്കോ എന്നിവരുമായുള്ള ഇടപാടുകൾ ചർച്ചചെയ്യാൻ സുപ്രധാന പങ്കുവഹിച്ചവരാണ്. ഓഗസ്റ്റ് പകുതി മുതൽ ഡിസംബർ പകുതി വരെയുള്ള നാല് മാസ കാലയളവിലാണ് ഈ ഇടപാടുകൾ പ്രഖ്യാപിച്ചത്. 25 വർഷത്തിനിടയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര മുന്നേറ്റമായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates