

ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മരിച്ചതിനെ തുടർന്ന് വീട്ടിൽ ഒറ്റയ്‌ക്കായ രണ്ടുവയസുകാരൻ വിശന്നു മരിച്ചു. യുകെയിലെ ലിങ്കൺഷയറിലാണ് സംഭവം. 60കാരനായ കെന്നത്തിയും മകൻ ബ്രോൺസണും ലിങ്കൺഷയർ സ്‌കെഗ്‌നെസിലെ പ്രിൻസ് ആൽഫ്രഡ് അവന്യൂവിലെ ബേസ്‌മെന്റ് ഫ്ലാറ്റിൽ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹം പൊലീസ് ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തു.
അച്ഛന്റെ മൃതദേഹത്തിനരികെയാണ് കുഞ്ഞിന്റെ ശരീരവും കിടന്നത്. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മരണപ്പെട്ടപ്പോൾ പരിചരിക്കാൻ ആളില്ലാതെ തനിച്ചായ കുഞ്ഞ് വിശന്നാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം.
എന്നാൽ ഇരുവരുടെയും മരണത്തിന് ശേഷം ഫ്ലാറ്റിൽ മോഷണശ്രമം നടന്നതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനുവരി ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. മരണം സംഭവിച്ച് 14 ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരുടേയും മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തത്. അതേസമയം കുഞ്ഞിൻറെ മരണത്തിൽ പൊലീസിൻറെ അനാസ്ഥയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. വീടു അസ്വാഭാവികമായി അടഞ്ഞു കിടക്കുന്നതു കണ്ട് രണ്ട് തവണ സോഷ്യൽ സർവീസ് വർക്കർ പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. ആദ്യ വിവരം ലഭിച്ചപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് പൊലീസിനെതിരെ ഉയരുന്ന വിമർശനം.
കുഞ്ഞ് മരിച്ചത് നിർജ്ജലീകരണവും വിശപ്പും കാരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിൻറെ മാതാവ് സാറ പിതാവ് കെന്നത്തുമായി പിരിഞ്ഞതിനാൽ കുഞ്ഞും കെന്നത്തും മാത്രമായിരുന്നു വീട്ടിൽ താമസമാക്കിയിരുന്നത്. പിതാവിൻറെ മൃതദേഹത്തിനരികെ പട്ടിണി കിടന്ന് കുഞ്ഞ് മരിക്കേണ്ടി വന്ന അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ഐഒപിസി ഉദ്യോഗസ്ഥനായ ഡെറിക് കാംബെൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates