ഉറ്റവരൊക്കെ നഷ്ടമായി, ശരീരത്ത് മുഴുവൻ പൊള്ളൽ, വാവിട്ട് കരഞ്ഞുകൊണ്ട് ആശുപത്രിയിലെത്തിയ മൂന്ന് വയസുകാരനെ ചേർത്ത് പിടിച്ച് യു എ ഇ (വീഡിയോ )

ശരീരത്തിൽ ഉണ്ടായ പൊള്ളലിനൊപ്പം തന്നെ ഉറ്റവരെ നഷ്‌ടമായതിൽ അവന്റെ മനസിലും വല്ലാത്ത മുറിവുണ്ടാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഒരേസമയം ശാരീരികമായും മാനസികമായും ആശുപത്രി അധികൃതർക്ക് ആ മൂന്ന് വയസുകാരനെ ചികിൽസിക്കേണ്ടി വന്നു
injured boy
UAE government provides treatment to child injured in Gaza attacks @wamnews
Updated on
2 min read

അബുദാബി: കുറെ നാളുകൾക്ക് ശേഷം ഗാസയിലെ ആ നാല് വയസുകാരൻ ഹദീം അവദ് സന്തോഷത്തോടെ ഒന്ന് ചിരിച്ചു. തന്റെ ചുറ്റും ഇപ്പോൾ തകർന്ന കിടക്കുന്ന കെട്ടിടങ്ങൾ ഇല്ല. സ്ഫോടന ശബ്ദങ്ങളില്ല, തന്റെ ശരീരത്ത് ഉണ്ടായ പൊള്ളലുകളുടെ വേദനയില്ല.

പകരം നല്ല ഭക്ഷണം, നല്ലൊരു കട്ടിലും പിന്നെ തനിക്കേറെ ഇഷ്ടപെട്ട കളിപ്പാട്ടങ്ങളുമാണ് ഇപ്പോൾ അവന് ചുറ്റും. പക്ഷെ ഇനി അവൻ അനാഥനാണ് എന്ന യാഥാർഥ്യം എങ്ങനെ അവൻ ഉൾക്കൊള്ളുമെന്ന് ചോദ്യം ബാക്കിയാണ്.

injured boy in hospital
Hatim Awad@wamnews

ജൂൺ 12ന് ആണ് ശരീരത്ത് നിറയെ പൊള്ളലുകളുമായി കരയുന്ന മുഖവുമായി ഷെയ്ഖ് ഷാഖ്ബൗത്ത് മെഡിക്കൽ സിറ്റി ( Sheikh Shakhbout Medical City ) ഹോസ്പിറ്റലിൽ ഹദീമിനെ എത്തിച്ചത്. ഇസ്രേയൽ നടത്തിയ വ്യോമാക്രമണത്തിൽ ഹദീമിന്റെ ഉമ്മ ഉൾപ്പെടെയുള്ള കുടുംബത്തിലെ എല്ലാവരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആ 4 വയസുകാരന്റെ ശരീരത്തിന്റെ വിവിധ ഇടങ്ങളിലാണ് പൊള്ളലേറ്റത്. അത് കൊണ്ട് തന്നെ അടിയന്തരമായ ചികിത്സ ആവശ്യമായിരുന്നു.

ഗാസയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന യു എ ഇ യുടെ ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3 ( Operation Chivalrous Knight 3) യുടെ പ്രവർത്തകർ ഹദീമിനെ കണ്ടെത്തുകയും ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു. വളരെ വേഗം ഹദീമിനെ വ്യോമ മാർഗം അബുദാബിയിൽ എത്തിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ഉറപ്പാക്കി.

ശരീരത്തിൽ ഉണ്ടായ പൊള്ളലിനൊപ്പം തന്നെ ഉറ്റവരെ നഷ്‌ടമായത്തിൽ അവന്റെ മനസിലും വല്ലാത്ത മുറിവുണ്ടാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഒരേസമയം ശാരീരികയും മാനസികമായും ആശുപത്രി അധികൃതർക്ക് ആ മൂന്നു വയസുകാരനെ ചികിൽസിക്കേണ്ടി വന്നു.

പ്രാഥമികമായ പരിശോധനകൾക്ക് ശേഷം സമഗ്രമായ ഒരു ചികിത്സ പദ്ധതി തയ്യാറാക്കി. ആശുപത്രി അന്തരീക്ഷത്തിൽ അവന്റെ ഭയവും ആശങ്കയുമൊക്കെ മാറിയതോടെ അവൻ ചികിത്സയോട് സഹകരിച്ചു ഇതോടെ അവന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾഖാദർ അൽമെസാബി പറഞ്ഞു.

boy playing with toys
Hatim Awad playing with toys@wamnews

വേദന കുറഞ്ഞതും, ചുറ്റും കിട്ടുന്ന നല്ല പരിചരണത്തിലും ഹദീം ഹാപ്പിയാണ്. സന്നദ്ധ പ്രവർത്തകരും ഹദീമിനൊപ്പമുണ്ട്. പക്ഷേ, ഗാസയിലെ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന കുട്ടികളിൽ ഒരാൾ മാത്രമാണ് ഹദീം അവദ് എന്ന സന്നദ്ധ പ്രവർത്തകർ പറഞ്ഞു.

Summary

A critically injured Palestinian child from Gaza has been medically evacuated to the UAE for advanced treatment after sustaining second- and third-degree burns across multiple areas of his body, as part of the UAE government ongoing humanitarian mission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com