ആഴ്ചയില്‍ രണ്ടുവട്ടം വഴക്ക്, തല്ലുകൂടി മടുത്തു; കൈകള്‍ക്ക് വിലങ്ങിട്ട് ദമ്പതികള്‍, ഇപ്പോള്‍ വൈറല്‍ 

വിലങ്ങ് ഉപയോഗിച്ച് മൂന്ന് മാസത്തേക്ക് കൈകള്‍ കൂട്ടിക്കെട്ടിയിരിക്കുകയാണ് ഇരുവരും
അലക്‌സാണ്ടറും വിക്ടോറിയയും/ ചിത്രം: ട്വിറ്റര്‍
അലക്‌സാണ്ടറും വിക്ടോറിയയും/ ചിത്രം: ട്വിറ്റര്‍
Updated on
1 min read

പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് ഭൂരിഭാഗം കമിതാക്കളും. എന്നാല്‍ വഴക്കിട്ട് വേര്‍പിരിയല്‍ വരെ കാര്യങ്ങള്‍ എത്തിയ ഇടത്തുനിന്ന് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ദമ്പതികളായി മാറിയിരിക്കുകയാണ് കാര്‍ സെയില്‍സ്മാന്‍ അലക്‌സാണ്ടര്‍ കുഡ്‌ലെയും ബ്യൂട്ടീഷന്‍ വിക്ടോറിയ പുസ്‌തോവിതോവയും. ഒരു പുതിയ ചലഞ്ച് ആണ് ബന്ധം നിലനിര്‍ത്താനുള്ള ഇവരുടെ ആയുധം. വിലങ്ങ് ഉപയോഗിച്ച് മൂന്ന് മാസത്തേക്ക് കൈകള്‍ കൂട്ടിക്കെട്ടിയിരിക്കുകയാണ് ഇരുവരും. 

ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും തമ്മില്‍ അടിയുണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഒടുവില്‍ പ്രണയദിനത്തിലാണ് ജീവിതത്തില്‍ തന്നെ വഴിത്തിരിവായ തീരുമാനം എടുത്തത്. മുന്നോട്ടുപോകാന്‍ കഴിയില്ല വേര്‍പിരിയാം എന്ന് വിക്ടോറിയ പറഞ്ഞപ്പോള്‍ എന്നാല്‍ നിന്നെ ഞാന്‍ എന്റെ കൂടെ കൂട്ടിക്കെട്ടും എന്നുപറയുകയായിരുന്നു അലക്‌സാണ്ടര്‍. 

കൈകള്‍ കൂട്ടിക്കെട്ടി മൂന്ന് മാസം ചിലവിടാനുള്ള അലക്‌സാണ്ടറിന്റെ തീരുമാനത്തോട് ആദ്യം വിക്ടോറിയ യോജിച്ചില്ല. എന്നാല്‍ പിന്നീട് ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത ഒരു കാര്യം പരീക്ഷിച്ചുനോക്കാമെന്ന് കരുതി. ഇപ്പോള്‍ ഒരു മാസത്തോളമായി കൈകള്‍ കൂട്ടിക്കെട്ടിയാണ് ഇവരുടെ ജീവിതം. കൈകള്‍ കൂട്ടിയിട്ടെങ്കിലും തങ്ങള്‍ക്കിടയിലെ വഴക്കിന് കുറവൊന്നുമില്ലെന്ന് അലക്‌സാണ്ടര്‍ പറയുന്നു. പക്ഷെ ഇപ്പോള്‍ വഴക്ക് മൂക്കുമ്പോള്‍ ബാഗുമെടുത്ത് ഇറങ്ങിപ്പോകുന്നതിനേക്കാള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. 

വിലങ്ങിട്ട ജീവിതം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ ഇരുവര്‍ക്കും ആരാധകരേറെയായി. പരസ്പര ബഹുമാനത്തെക്കുറിച്ചും തമ്മില്‍ മനസ്സിലാക്കുന്നതിനെക്കുറിച്ചുമാണ് ഇവരുടെ ക്യാപ്ഷനുകള്‍ ഏറെയും. ചിലര്‍ ലവ്‌ലി കപ്പിള്‍ എന്നുകുറിച്ച് ആശംസകള്‍ പങ്കുവച്ചപ്പോള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നോര്‍ത്ത് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

modi and trump at g7
Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com