നേപ്പാളില്‍ പണമടക്കാന്‍ ഇനി യുപിഐ മതി; ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 84 വികസന പദ്ധതികള്‍ നേപ്പാളിന് കൈമാറി

ഇന്ത്യന്‍ ഭാഷകള്‍ നേപ്പാളിയിലേക്കും തിരിച്ചും എളുപ്പം തര്‍ജചെയ്യാന്‍ സഹായിക്കുന്ന എഐ സംവിധാനത്തെക്കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തു.
Indian External Affairs Minister S. Jaishankar and Nepalese Foreign Minister Shishir Khanal
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാലുംSamakalika malayalam
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങളുമായി ഇരു രാജ്യങ്ങളും മുന്നോട്ട്.

നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാലിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനക്ഷമമാക്കുകയും ഭൂകമ്പാനന്തര പുനര്‍നിര്‍മ്മാണത്തിനായുള്ള 84 വികസന പദ്ധതികള്‍ നേപ്പാളിന് കൈമാറുകയും ചെയ്തു.

Indian External Affairs Minister S. Jaishankar and Nepalese Foreign Minister Shishir Khanal
പിസ ഓര്‍ഡര്‍ ചെയ്ത് വിളിച്ചുവരുത്തി; യുഎസില്‍ 28കാരനായ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാലും പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും നിരവധി കരാറുകളിലും ധാരണകളിലും എത്തി. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യ-നേപ്പാള്‍ പിയര്‍-ടു-പിയര്‍ (P2P) ക്രോസ്-ബോര്‍ഡര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനമാരംഭിക്കലാണ്.

ഇതിലൂടെ ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് അതിര്‍ത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ എളുപ്പവും വേഗത്തിലും നടത്താന്‍ സാധിക്കും. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് അടിസ്ഥാനസൗകര്യമായ യുപിഐയുടെയും നേപ്പാളിലെ അനുബന്ധ സംവിധാനങ്ങളുടെയും സഹകരണത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുക.

Indian External Affairs Minister S. Jaishankar and Nepalese Foreign Minister Shishir Khanal
സിപിഎമ്മിൽ വിശ്വാസികൾക്ക് സ്ഥാനമുണ്ടോ? വിമർശനങ്ങൾക്ക് ജലീലിന്റെ കൗണ്ടർ

അതേസമയം, നേപ്പാളില്‍ 9000ത്തോളം പേരുടെ മരണത്തിനിടയാക്കിയ 2015 ലെ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വികസന സഹായത്തോടെ പുനര്‍നിര്‍മിച്ച 84 പദ്ധതികളും ചടങ്ങില്‍ നേപ്പാളിന് കൈമാറി. ഇതില്‍ 72 ആരോഗ്യ മേഖലാ സ്ഥാപനങ്ങളും 12 സാംസ്‌കാരിക പൈതൃക പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്. ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യസേവനവും സാംസ്‌കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ ഇന്ത്യന്‍ ഭാഷകള്‍ നേപ്പാളിയിലേക്കും തിരിച്ചും എളുപ്പം തര്‍ജചെയ്യാന്‍ സഹായിക്കുന്ന എഐ സംവിധാനത്തെക്കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തു.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ചരിത്രപരവും ജനകീയവുമായ പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഭിന്നതകളില്‍ നിന്ന് മാറി വികസനത്തിലും സാമ്പത്തിക സഹകരണത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേപ്പാളും ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ വിപുലപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്ന് ശിശിര്‍ ഖനാലും വ്യക്തമാക്കി. നേപ്പാള്‍ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ശിശിര്‍ ഖനാലിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

Indian External Affairs Minister S. Jaishankar and Nepalese Foreign Minister Shishir Khanal
'കോക്ക്രോച്ച് കിങ്പിങ്' പിടിയില്‍; കണ്ടെടുത്തത് 1.35 കോടിയുടെ അനധികൃത പാറ്റകളെ

ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സഹകരണം, വികസന പദ്ധതികളുടെ പൂര്‍ത്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ ഉണ്ടായ ഈ പുതിയ മുന്നേറ്റങ്ങള്‍ ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ദക്ഷിണേഷ്യയിലെ പ്രാദേശിക സഹകരണത്തിനും സാമ്പത്തിക ഏകീകരണത്തിനും ഈ നീക്കങ്ങള്‍ കൂടുതല്‍ ഊര്‍ജം പകരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Summary

UPI is now sufficient for making payments in Nepal; A new chapter in India-Nepal relations; 84 development projects handed over to Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com