ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാന്‍ യുഎസ്, ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നെന്ന് ട്രഷറി സെക്രട്ടറി

റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്
U.S. Treasury Secretary Scott Bessent
US Treasury Secretary Scott Bessent
Updated on
1 min read

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവയില്‍ ഇളവ് വരുത്താന്‍ യുഎസ് നീങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ഗണ്യമായ കുറവുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇതുസംബന്ധിച്ച നിര്‍ണായ സുചനകള്‍ നല്‍കിയിട്ടുള്ളത്.

U.S. Treasury Secretary Scott Bessent
'ട്രംപ് നിങ്ങളെ നാടുകടത്തും', യുഎസ് കോണ്‍ഗ്രസ് അംഗത്തിനെതിരെ വംശീയ ആക്രമണം

ഇന്ത്യന്‍ കയറ്റുമതിയുടെ നിരവധി മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന 50% താരിഫ് കുറയ്ക്കുന്നത് യുഎസ് ഭരണകൂടം പരിഗണിക്കാമെന്നാണ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി നല്‍കുന്ന സൂചന. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ ആയിരുന്നു പ്രതികരണം. റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്. നിലവില്‍ ഇന്ത്യ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. അതൊരു വിജയമാണ്. ഈ സാഹചര്യത്തില്‍ തീരുവ കുറയ്ക്കുന്നതില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. എന്നായിരുന്നു ബെസന്റിന്റെ പ്രതികരണം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് 50 ശതമാനം താരിഫ് ആണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

U.S. Treasury Secretary Scott Bessent
'നമുക്ക് വേഗത്തില്‍ സഞ്ചരിക്കണം', അതിവേഗ റെയിലിനെ പിന്തുണച്ച് വിഡി സതീശന്‍; 'കെ റെയിലിനെ എതിര്‍ത്തത് പ്രായോഗികമല്ലാത്തതിനാല്‍'

അതേസമയം, ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് യുഎസ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ കരാറുകളുടെയും മാതാവ് എന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെയര്‍ ലെയന്‍ ഇന്ത്യയുമായുള്ള കരാറിനെ വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ കരാറാകും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നത്. യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ അടക്കം തീരുവ കുറച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍ക്കും സമുദ്രോല്പന്നങ്ങള്‍ക്കും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ഇളവ് ലഭിക്കുന്ന തരത്തിലുമാണ് കരാര്‍ ഒരുങ്ങുന്നത്.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെയര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥികള്‍. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി ഇരു നേതാക്കളും നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യ - ഇയു വ്യാപാര കരാരില്‍ ഒപ്പുവയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

US hinted at a diplomatic path to lift the 25% additional import duty it levied on Indian goods after a “marked decline in India’s imports of Russian oil in recent months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com