ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; യുഎസ് പ്രതിനിധി സഭ ബില്‍ പാസാക്കി

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി
ടിക് ടോക്ക് നിരോധിക്കാൻ യുഎസ്
ടിക് ടോക്ക് നിരോധിക്കാൻ യുഎസ്ഫെയല്‍ചിത്രം
Updated on
1 min read

വാഷിങ്ടണ്‍: പ്രമുഖ ഷോർട്ട് വിഡിയോ ആപ്പ് ആയ ടിക്ക് ടോക് നിരോധിക്കാന്‍ അമേരിക്ക. ടിക്ക് ടോക് നിരോധിക്കുന്ന ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ആപ്പിന്റെ ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ ബൈറ്റ് ഡാൻസ് തയ്യാറായില്ലെങ്കിൽ അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാനാണ് സാധ്യത. ആറ് മാസത്തെ കാലാവധിയാണ് പ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്.

സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. നിയമം നിലവിൽ വരുന്നതോടെ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക്ക് ടോക്കിനെ നീക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിക് ടോക്ക് നിരോധിക്കാൻ യുഎസ്
പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍;പോള്‍ അലക്‌സാണ്ടര്‍ അന്തരിച്ചു

സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ, ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

delhi protest
Donald Trump
Strait of Hormuz
India-US move challenges China's dominance; Critical Minerals Security Taskforce begins operations
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com