പ്രതിഷേധം കനത്തു; യേശുക്രിസ്തുവായി സ്വയം പ്രത്യക്ഷപ്പെടുന്ന ചിത്രം പിന്‍വലിച്ച് ട്രംപ്

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
 US President Donald Trump deletes a controversial AI-generated image after criticism.
US President Donald Trump deletes a controversial AI-generated image after criticism.X
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വയം യേശുവിനെപ്പോലെ ചിത്രീകരിക്കുന്ന വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ഈ ചിത്രത്തില്‍, ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് ചിത്രീകരിച്ചിരുന്നത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.

 US President Donald Trump deletes a controversial AI-generated image after criticism.
വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കും മുമ്പ് ഇറാനുമായി വീണ്ടും ചര്‍ച്ച?; സാധ്യത തേടി അമേരിക്ക

വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയില്‍ തിളങ്ങുന്ന കൈ വെച്ചിരിക്കുന്നതായിരുന്നു ആ ചിത്രം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ പെയിന്റിങുകള്‍ക്ക് സമാനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും അമേരിക്കന്‍ പതാകയും യുദ്ധവിമാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. 'താന്‍ ആളുകളെ വളരെയധികം മെച്ചപ്പെട്ടവരാക്കുന്നുണ്ട്, ട്രംപ് പറഞ്ഞു. ചിത്രം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റായ ഷോണ്‍ ഫ്യൂച്ച് പ്രതികരിച്ചു. മതവിശ്വാസികള്‍ ട്രംപിന്റെ ഈ ചെയ്തിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു.

 US President Donald Trump deletes a controversial AI-generated image after criticism.
ഹോര്‍മൂസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം

ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മതവിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ദൈവത്തെ പരിഹസിക്കരുതെന്ന് പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റ് റൈലി ഗെയിന്‍സ് പ്രതികരിച്ചു. ചിത്രം എല്ലാ പരിധികളും ലംഘിച്ചു. വിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാനാവില്ലെന്ന് ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്കിലെ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് ബ്രോഡി പറഞ്ഞു. നേരത്തെ ബറാക് ഒബാമയെയും മിഷേല്‍ ഒബാമയെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചത് പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസിന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.

Summary

US President Donald Trump deletes a controversial AI-generated image posted on social media depiciting him as Jesus Christ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com