'വട്ടാണല്ലേ?', തിളച്ച ലാവ ഒഴിച്ചു, നിന്ന് കത്തി ഹോട്ട് ഡോഗ് - വൈറല്‍ വീഡിയോ 

പാചകവിദഗ്ധന്‍ ഗോര്‍ഡണ്‍ രാംസേയാണ് വീഡിയോ പങ്കുവെച്ചത്
ഹോട്ട് ഡോഗിന് മുകളില്‍ ലാവ ഒഴിക്കുന്നു
ഹോട്ട് ഡോഗിന് മുകളില്‍ ലാവ ഒഴിക്കുന്നു
Updated on: 
1 min read

അഗ്നിപര്‍വതം പൊട്ടി ലാവ പുറത്തുവരുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ലാവ താഴേക്ക് ഒഴുകി പരക്കുന്ന പ്രദേശങ്ങളിലുള്ള സാധനസാമഗ്രികളെല്ലാം ഞൊടിയിടയില്‍ ഉരുകി ഒന്നും അല്ലാതെയായി മാറുന്നത് ഒരു ഞെട്ടലോട് കൂടി മാത്രമാണ് കാണാന്‍ കഴിയുക. അത്രയ്ക്കും 'പവറാണ്' ലാവയ്‌ക്കെന്ന് പറയാറുമുണ്ട്.

ലാവ ഭക്ഷണപദാര്‍ഥങ്ങളില്‍ ഒഴിച്ചാലോ, വട്ടാണോ എന്ന് ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള്‍ പ്രത്യേകതരം ഡിഷായ ഹോട്ട് ഡോഗിന് മുകളില്‍ തിളച്ച ലാവ ഒഴിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹോട്ട് ഡോഗ് നിന്ന് കത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പാചകവിദഗ്ധന്‍ ഗോര്‍ഡണ്‍ രാംസേയാണ് വീഡിയോ പങ്കുവെച്ചത്. എന്താണ് ചെയ്യുന്നത്?,കാര്യമായിട്ടാണോ? എന്നിങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ഗോര്‍ഡണ്‍ രാംസേ വീഡിയോ പ്രചരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER