അവിഹിതബന്ധം സംശയം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി തെരുവിലൂടെ യുവാവ്

ഭര്‍ത്താവും ഭര്‍തൃസഹോദരനുമാണ് പെണ്‍കുട്ടിയെ പരപുരുഷ ബന്ധമാരോപിച്ച് കൊലപ്പെടുത്തിയത്. 
ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ്‌
ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ്‌
Updated on
1 min read

ടെഹ്‌റാന്‍: അവിഹിത ബന്ധമാരോപിച്ച്് 17കാരിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോന ഹൈദരി എന്ന 17കാരിയെയാണ് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭര്‍ത്താവും ഭര്‍തൃസഹോദരനുമാണ് പെണ്‍കുട്ടിയെ പരപുരുഷ ബന്ധമാരോപിച്ച് കൊലപ്പെടുത്തിയത്. 

ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം നടന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ്് ചെയ്തു.

ഭര്‍ത്താവ് പെണ്‍കുട്ടിയുടെ തലയുമായി നടക്കുന്ന വീഡിയോ ഇറാനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത മന്ത്രാലയം വൈസ് പ്രസിഡന്റ് എന്‍സെ ഖസാലി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹികവും നിയമപരവുമായ പരിഷ്‌കാരം നടത്തണമെന്ന് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. 

സ്ത്രീസുരക്ഷ നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വിവാഹ പ്രായം 13ല്‍ നിന്ന് ഉയര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 12 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടി വിവാഹിതയാകുന്നത്. കൊല്ലപ്പെടുമ്പോള്‍ ഇവര്‍ക്ക് മൂന്ന് വയസ്സുകാരനായ മകനുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ 14കാരിയായ മകളെ പിതാവ് ദുരഭിമാനത്തിന്റെ പേരില്‍ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com