നൃത്തവേദി 25 അടി താഴ്ചയിലേക്ക് തകര്‍ന്നു വീണു; വിവാഹദിനം ദുരന്തദിനമായി, വധുവരന്മാരുള്‍പ്പെടെ 30 പേര്‍ക്ക് പരിക്ക്

വിവാഹാഘോഷത്തിനിടെയാണ് വേദി 25 അടി താഴ്ചയുള്ള കുളത്തിലേക്ക് വീണത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍
Updated on
1 min read

ഇറ്റലിയില്‍ വിവാഹവേദി തകര്‍ന്ന് വധുവരന്മാരുള്‍പ്പെടെ 30 പേര്‍ക്ക് പരിക്ക്. 25 അടി താഴ്ചയുള്ള കുളത്തിന് മുകളിലാണ് പ്രത്യേക വേദി തയ്യാറിക്കിയിരുന്നത്. വിവാഹാഘോഷം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റേജ് തകര്‍ന്ന് മുഴുവനോടെ കുളത്തിലേക്ക് വീഴുകയായിരുന്നു.

ഇറ്റലിയിലെ പിസ്റ്റോയയിലെ ചരിത്ര പ്രസിദ്ധമായ ജിയാചെറിനോ ആശ്രമത്തിലാണ് വിവാഹദിനം ദുരന്തദിനമായി മാറിയത്. ജനുവരി 13നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിവാഹാഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനാണ് പ്രത്യേക വേദി തയ്യാറാക്കിയത്. വധുവും വരനും ഉള്‍പ്പെടെ മുപ്പതോളം ആളുകള്‍ വേദിയില്‍ ഉണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം
ഓസ്ട്രലിയയില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് വീണ ആളുകളെ രക്ഷാസേനയെത്തി രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ വധുവരന്മാരുള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com