വൈറ്റ് ഹൗസിലെ മാധ്യമ വിലക്ക്; ലൈവ് സ്ട്രീമിംഗുമായി ട്രംപ് ടിവി

വൈറ്റ് ഹൗസിലെ മാധ്യമ വിലക്കിനെ ചോദ്യം ചെയ്ത് സിഎന്‍എന്‍, എംഎസ്‌നൗ, പൊളിറ്റിക്കോ
Donald Trump Speech
Donald TrumpFile
Updated on
1 min read

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രമുഖ വാര്‍ത്താ മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ പുതിയ ലൈവ് സ്ട്രീമിങ്ങുമായി ട്രംപ് ടിവി രംഗത്തെത്തി. ട്രംപിന്റെ പഴയ കാല പ്രസംഗങ്ങള്‍, ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങള്‍, പുതിയ അപ്‌ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വൈറ്റ് ഹൗസ് ലൈവ് സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്.

തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് ആരോപിച്ച് സിഎന്‍എന്‍ , പൊളിറ്റിക്കോ , എംഎസ്‌നൗ എന്നീ മാധ്യമങ്ങള്‍ക്ക് നേരത്തെ ട്രംപ് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിനെതിരെ മൂന്ന് മാധ്യമസ്ഥാപനങ്ങളും ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ചുകൊണ്ട് ട്രംപ് തിങ്കളാഴ്ച്ച രംഗത്ത് എത്തി.

Donald Trump Speech
'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു
Donald Trump Speech
'വ്യാജ വാര്‍ത്ത നല്‍കുന്നു'; സിഎന്‍എന്‍ അടക്കം മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്

വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വൈറ്റ് ഹൗസില്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. വിലക്കിനെ തുടര്‍ന്ന് തന്നെ മറ്റുള്ള മാധ്യമങ്ങളും ബഹിഷ്‌ക്കരിച്ചേക്കും എന്നുള്ള വാദങ്ങളും ട്രംപ് തള്ളിക്കളഞ്ഞു. മാധ്യമങ്ങളുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടിയില്‍ ആണ് ലൈവ് സ്ട്രീമിംഗുമായി 'ട്രംപ് ടിവി' പ്രവര്‍ത്തനം ആരംഭിച്ചത് .

ലോഞ്ചിനിടയില്‍ അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ഉള്‍പ്പെടെയുള്ള പൊതുപരിപാടികളുടെയും പ്രസംഗങ്ങളുടെയും ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് സംപ്രേഷണം ചെയ്തു. അതേസമയം, റിപ്പോര്‍ട്ടിംഗിന്റെ അടിസ്ഥാനത്തില്‍ ഏത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറ്റ് ഹൗസില്‍ പ്രവേശനം നല്‍കണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് വാദിച്ചുകൊണ്ട് സിഎന്‍എന്‍, എംഎസ്‌നൗ, പൊളിറ്റിക്കോ എന്നിവര്‍ മാധ്യമ നിയന്ത്രണത്തെ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. 81ാമത് ഐക്യരാഷ്ട്ര പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ഉള്ളത്.

Summary

White House Launches 'Trump Tv, 24/7. Donald Trump defended restrictions imposed on CNN, Politico and MS Now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com