മതത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, മരണം ഖമനേയിയുടെ പിന്‍ഗാമിയാകാനിരിക്കേ; 'മരണസമിതിയിലെ' അംഗം; ആരാണ് ഇബ്രാഹിം റെയ്‌സി?

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് റെയ്‌സി
 Iranian President Ebrahim Raisi
ഇബ്രാഹിം റെയ്‌സിഎപി
Updated on
1 min read

റാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ആകസ്മികമായ മരണം സംഭവിച്ചത്. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് റെയ്‌സി. ഇറാന്റെ കടുത്ത തീവ്രപക്ഷക്കാരനായ നേതാവ് കൂടിയായിരുന്നു. മതത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചയില്ലാത്ത കടുപ്പക്കാരന്‍. 1988ല്‍ ഇറാനിലെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധിക്കാന്‍ ഉത്തരവാദിയായ പ്രോസിക്യൂഷന്‍ കമ്മിറ്റിയിലെ നാലുപേരില്‍ ഒരാളായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ എതിരാളികളും പാശ്ചാത്യ മാധ്യമങ്ങളില്‍ ചിലരും മരണസമിതി എന്ന് ഇതിനെ മുദ്രകുത്തി.

2017ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസന്‍ റൂഹാനിയോടു പരാജയപ്പെട്ടു. എന്നാല്‍ 2021ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് റെയ്‌സി വിജയിക്കുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പിലാണ് റെയ്‌സി 62 ശതമാനം വോട്ട് നേടി പ്രസിഡന്റ് ആവുന്നത്. 48.8 ശതമാനം വോട്ടുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഖമനേയിയെ പോലെ പാശ്ചാത്യശക്തികളുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് റെയ്‌സി.

2019 മാര്‍ച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി റെയ്‌സി നിയമിതനായത്. റെയ്‌സിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നുമുണ്ട്. പതിനഞ്ചാം വയസ്സില്‍ പ്രശസ്തമായ ക്വൂം മതപാഠശാലയില്‍ പഠനത്തിനുചേര്‍ന്ന റെയ്‌സിക്ക് നിരവധി മുസ്ലിം പണ്ഡിതന്മാരുടെ കീഴില്‍ പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു. വിവിധ നഗരങ്ങളില്‍ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച റെയ്‌സി പിന്നീട് തലസ്ഥാനമായ ടെഹ്‌റാനില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി.

പ്രതിപക്ഷത്തിന്റെ നിശിതവിമര്‍ശനത്തിനു വിധേയനാകേണ്ടിവന്ന ചുമതലയിലേക്ക് റെയ്‌സി വരുന്നത് 1988ലാണ്. രാഷ്ട്രീയ തടവുകാരുടെ വധശിക്ഷയില്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായി അദ്ദേഹം. ഇതേത്തുടര്‍ന്നാണ് പില്‍ക്കാലത്ത് യുഎസ് റെയ്സിക്ക് ഉപരോധം പോലും ഏര്‍പ്പെടുത്തിയത്. ഇറാന്‍ പടിഞ്ഞാറുമായി ഒപ്പിട്ട ആണവ ധാരണയെ ശക്തമായി എതിര്‍ത്തയാളാണ് റെയ്‌സി. പിന്നീട് ആണവ ധാരണയില്‍ നിന്നും അമേരിക്ക പിന്‍മാറുകയും ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തതോടെ റെയ്‌സിയുടെ പ്രതിഛായ മെച്ചപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇറാന്റെ മതപൊലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി മരിച്ചതിനെത്തുടര്‍ന്നുണ്ടായ ജനമുന്നേറ്റം റെയ്സി കാലത്തെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു. ഹിജാബ് ധരിക്കാത്തതിന്റെ പേരിലായിരുന്നു അറസ്റ്റ്. 500-ലേറെ പേര്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. ഏഴുപേരെ ഭരണകൂടം തൂക്കിലേറ്റി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മതകാര്യപൊലീസിനെ ഇറാന്‍ പിരിച്ചുവിട്ടു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനും പങ്കാളിയായതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി.

യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് ആണവ കരാറില്‍നിന്നു പൊടുന്നനെ പിന്മാറിയതാണ് ഇറാനുമായുള്ള ബന്ധം വഷളാവാന്‍ ഇടയാക്കിയത്. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങള്‍ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്ന് റെയ്‌സി പ്രഖ്യാപിക്കുകയായിരുന്നു.

 Iranian President Ebrahim Raisi
ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com