എന്താണ് അമേരിക്കയിലെ ഷട്ട്ഡൗണ്‍?; ട്രംപ് സര്‍ക്കാര്‍ സ്തംഭനത്തില്‍ എന്ത് സംഭവിക്കും?

ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്
Donald Trump
Donald Trumpഫയൽ
Updated on
2 min read

വാഷിങ്ടണ്‍: യുഎസില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിനുള്ള ബില്‍ പാസാകാതെ വന്നതോടെ ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് എത്തിയിരിക്കുകയാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും എതിര്‍പക്ഷമായ ഡെമോക്രാറ്റുകളും തമ്മില്‍ കോണ്‍ഗ്രസില്‍ സമയവായത്തിലെത്താന്‍ പറ്റാതായതോടെയാണ് സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് എത്തിയത്. യുഎസില്‍ ഇന്ന് സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ വന്നതാണ് തിരിച്ചടിയായത്.

രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ക്ക് തടയിടാന്‍ വിസമ്മതിച്ചതാണ് സര്‍ക്കാരിനെ അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും കുറ്റപ്പെടുത്തി മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് എക്സില്‍ കുറിച്ചത്.

Donald Trump
യുഎസ് ഭരണ സ്തംഭനത്തിലേക്ക്; അടച്ചുപൂട്ടലിന് സാധ്യതയെന്ന് ട്രംപ്, പിരിച്ചുവിടല്‍ ഭീഷണി

ഷട്ട് ഡൗണ്‍ എപ്പോള്‍?

ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്. ഇതിന് മുമ്പ് പലതവണ യുഎസില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ വന്നിരുന്നു. 2018-ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആദ്യം അധികാരത്തിലെത്തിയപ്പോഴാണ് ഫെഡറല്‍ സര്‍ക്കാര്‍ ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ നേരിട്ടത്. 2018 ഡിസംബറില്‍ ആരംഭിച്ച ഷട്ട്ഡൗണ്‍ 35 ദിവസം നീണ്ടു. സര്‍ക്കാര്‍ പ്രതിസന്ധി വിവിധ ഏജന്‍സികളിലെ 800,000 ഫെഡറല്‍ ജീവനക്കാരില്‍ 340,000 പേരെ പിരിച്ചുവിട്ടിരുന്നു.

Donald Trump
'ഹമാസിന് 4 ദിവസം വരെ സമയം, കാത്തിരിക്കുന്നു; അല്ലെങ്കില്‍ ദുഃഖകരമായ അന്ത്യം', മുന്നറിയിപ്പുമായി ട്രംപ്

ഷട്ട്ഡൗണില്‍ എന്ത് സംഭവിക്കും?

ഷട്ട്ഡൗണില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അത്യാവശ്യമല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തും. പാസ്പോര്‍ട്ട് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത് മുതല്‍ സൈനികരുടെ ശമ്പളത്തെ വരെ ഇത് ബാധിക്കും. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങള്‍ നടക്കുമെങ്കിലും കൂടുതല്‍ കാലതാമസം നേരിട്ടേക്കാം. എന്നാല്‍ സ്വന്തമായി പ്രവര്‍ത്തിക്കുന്ന യുഎസ് പോസ്റ്റല്‍ സര്‍വീസ് പതിവുപോലെ പ്രവര്‍ത്തിക്കും. ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ കണക്കനുസരിച്ച് ഫെഡറല്‍ ജീവനക്കാരില്‍ ഏകദേശം 25 ശതമാനം പേരെയും ഷട്ട്ഡൗണ്‍ ബാധിക്കും. ചില ജീവനക്കാരെ പിരിച്ചുവിടും, എന്നാല്‍ പൊലീസ്, ആംബുലന്‍സ് ജീവനക്കര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ തുടങ്ങിയ അവശ്യ സര്‍വീസിലുള്ളവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും.

2019 ലെ ഗവണ്‍മെന്റ് എംപ്ലോയി ഫെയര്‍ ട്രീറ്റ്‌മെന്റ് ആക്ട് പ്രകാരം, ഒരു കരാറിലെത്തുമ്പോള്‍ അവര്‍ക്ക് നഷ്ടമായ വേതനം തിരികെ ലഭിക്കും. മിക്ക രാജ്യങ്ങളിലും, ബജറ്റ് വോട്ടുകള്‍ സര്‍ക്കാരിന്റെ തന്നെ വിശ്വാസ വോട്ടോടെ നടക്കുമ്പോള്‍ യുഎസില്‍ ഇത് വ്യത്യസ്തമാണ്.

സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

ഷട്ട്ഡൗണ്‍ എത്ര കാലം നീണ്ടുനില്‍ക്കും എന്നതിനെ അപേക്ഷിച്ചിരിക്കും സാമ്പത്തിക മേഖലയിലെ മാറ്റം. മുന്‍കാലങ്ങളില്‍, ഇത്തരം സ്തംഭനങ്ങള്‍ കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു. മിക്കവാറും എല്ലാ നഷ്ടങ്ങളും ഷട്ട്ഡൗണ്‍ അവസാനിച്ച് മാസങ്ങള്‍കൊണ്ട് നികത്തപ്പെട്ടു. ഇത്തവണത്തെ ഷട്ട്ഡൗണ്‍ നീണ്ടുനില്‍ക്കുന്ന ഓരോ ആഴ്ചയും സാമ്പത്തിക വളര്‍ച്ചയില്‍ ഏകദേശം 0.1 മുതല്‍ 0.2 ശതമാനം വരെ പോയിന്റുകള്‍ കുറയ്ക്കുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും തിരിച്ചുപിടിക്കാന്‍ കഴിയും.

പല മേഖലകളിലും പിരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന സൂചന ട്രംപ് നല്‍കുമ്പോള്‍, താരിഫുകള്‍, കൃത്രിമബുദ്ധി തുടങ്ങിയ മാറ്റങ്ങള്‍ കൊണ്ട് ഇതിനകം തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ പുതിയ സാഹചര്യം കൂടുതല്‍ പ്രതിസന്ധിക്കിടയാക്കാന്‍ സാധ്യയുണ്ടെന്നാണ് വിദഗ്ധ വിലയിരുത്തല്‍.

Summary

Why the US government might shut down and when it might happen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com