ഭക്ഷണത്തില്‍ മൂത്രവും രക്തവും കലര്‍ത്തി നല്‍കി; 43 കാരിക്കെതിരെ പരാതി

ഭക്ഷണത്തില്‍ മുത്രവും ആര്‍ത്തവരക്തവും കലര്‍ത്തി നല്‍കിയ 43കാരി പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


സിംഗപ്പൂര്‍: ഭക്ഷണത്തില്‍ മുത്രവും ആര്‍ത്തവരക്തവും കലര്‍ത്തി നല്‍കിയ 43കാരി പിടിയില്‍. ഫിലിപ്പിന കാനറസ് റോവന എന്ന സ്്ത്രീയാണ് പിടിയിലായത്. ഇത് സംബന്ധിച്ച കേസില്‍ വിചാരണ തുടരുകയാണ്. 

കുറ്റം തെളിഞ്ഞാല്‍ ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കും. അതേസമയം ഇവര്‍ക്കെതിരായ ആരോപണങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന കാര്യത്തില്‍ കോടതി സംശയം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഇങ്ങനെ പെരുമാറിയിട്ടില്ലെന്നാണ് റോവനയുടെ വാദം

സ്ത്രീക്കതിരായ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ വാദവുമായി സാഹചര്യം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന സംശയവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കീത്ത് ജിയറന്‍ തിരുമാരന്‍ ജില്ലാ ജഡ്ജി മാര്‍വിന്‍ ബേയോട് ആവശ്യപ്പെട്ടു.

2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്നാണ് പരാതിക്കാരന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട വാദം ജനുവരി 25നും വീണ്ടും കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. ഭക്ഷണത്തില്‍ ആര്‍ത്തവരക്തവും മൂത്രവും കലര്‍ത്തി നല്‍കിയെന്നതിനുള്ള തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com