ഗർഭിണിയായിരിക്കുമ്പോൾ തന്നെ വീണ്ടു ഗർഭിണിയായ സ്ത്രീ ഇരട്ടകൾക്ക് ജന്മം നൽകി. മൂന്ന് ആഴ്ചയുടെ വ്യത്യാസത്തിൽ ഗർഭംധരിച്ച കുട്ടികൾ ഓരെ ദിവസമാണ് ജനിച്ചുവീണത്. റബേക്ക റോബർട്ട്സ്, റൈസ് വീവർ ദമ്പതികൾക്കാണ് സൂപ്പർ ഇരട്ടകൾ പിറന്നത്.
വർഷങ്ങളോളം കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾക്ക് ചികിത്സയിലൂടെയാണ് കുട്ടികളുണ്ടായത്. മൂന്നാം മാസത്തിൽ നടത്തിയ സ്കാനിങ്ങിലാണ് റെബേക്കയുടെ വയറ്റിൽ രണ്ടാമത്തെ കുഞ്ഞിനെ ഡോക്ടർമാർ കണ്ടെത്തിയത്. “ഒരു കുഞ്ഞിന് പകരം രണ്ട് കുഞ്ഞുങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടി. രണ്ടാമത്തെ കുഞ്ഞ് ആദ്യ കുഞ്ഞുമായി മൂന്നാഴ്ച വ്യത്യാസമുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. അത് ഡോക്ടർമാർക്ക് പോലും മനസ്സിലാകാത്ത ഒന്നായിരുന്നു", റബേക്ക പറഞ്ഞു.
'സൂപ്പർഫെറ്റേഷൻ' എന്നാണ് റബേക്കയുടെ ഗർഭധാരണത്തെ വിശേഷിപ്പിക്കുന്നത്, അതായത് ആദ്യ ഗർഭാവസ്ഥയിൽ രണ്ടാമത്തേതും പുതിയതുമായ ഗർഭം സംഭവിക്കുന്നു. അണ്ഡാശയത്തിൽ നിന്ന് രണ്ട് വ്യത്യസ്ത അവസരങ്ങളിൽ അണ്ഡം പുറത്തുവരുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നത്. ഇതുകൊണ്ട് റബേക്കയുടെ പ്രസവം ഏറെ സങ്കീർണത നിറഞ്ഞതായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജീവിക്കില്ലെന്ന് തന്നെയാണ് ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ കഴിഞ്ഞ സെപ്തംബറിൽ ഇവർ ഒരു ആൺകുഞ്ഞിനും ഒരു പെൺകുഞ്ഞിനും ജന്മം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates