ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു. നിമിഷങ്ങള്‍ക്കകം സ്‌റ്റേഷനിലേക്ക് വന്ന ട്രെയിന്‍ യുവതി വീണത് കണ്ട് നിര്‍ത്തിയത് കാരണം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് ബ്രസല്‍സിലെ റോജിയര്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം.യുവതിയെ ട്രാക്കിലേക്ക് തള്ളി താഴെയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയാണ് യുവതി. ഈസമയത്ത് യുവാവ് അസ്വസ്ഥനായി നടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
തുടര്‍ന്നാണ് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ഓടിവന്ന് യുവതിയെ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. മെട്രോ ട്രെയിന്‍ സ്‌റ്റേഷനില്‍ വരുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് യുവാവിന്റെ പ്രകോപനം. യുവതി ട്രാക്കില്‍ വീണ് കിടക്കുന്നത് കണ്ട് ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കാര്യമായി പരിക്കുകളില്ലാതെയാണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടത്. ഉടനെ തന്നെ പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ എല്ലാവരും ചേര്‍ന്ന് യുവതിയെ ട്രാക്കില്‍ നിന്ന് രക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates