

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പെരുമ്പാമ്പില്‍ നിന്ന് വളര്‍ത്തുനായയെ രക്ഷിച്ചു. വളര്‍ത്തുനായയെ ചുറ്റിവരിഞ്ഞ് ഇരയാക്കാന്‍ ഒരുങ്ങുകയായിരുന്നു പെരുമ്പാമ്പ്. ഈസമയത്ത് ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മയും മകളും ചേര്‍ന്നാണ് നായയെ രക്ഷിച്ചത്.
ക്യൂന്‍സ്‌ലന്‍ഡിലാണ് സംഭവം. വീടിന്റെ മുറ്റത്ത് ഓടി നടക്കുകയാണ് വളര്‍ത്തുനായ. ഈസമയത്ത് ചെടികള്‍ക്കിടയിലൂടെ പാഞ്ഞുവന്ന പെരുമ്പാമ്പാണ് വളര്‍ത്തുനായയെ പിടികൂടിയത്. ഉടന്‍ തന്നെ ചുറ്റിവരിഞ്ഞ് ഭക്ഷണമാക്കാന്‍ ഒരുങ്ങുകയായിരുന്നു പെരുമ്പാമ്പ്.
ഈസമയത്ത് നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. സ്വന്തം ജീവന്‍ നോക്കാതെ കൈ കൊണ്ട് പാമ്പിന്റെ വാലില്‍ പിടിച്ച് പട്ടിയെ മോചിപ്പിക്കാനാണ് വീട്ടമ്മ ശ്രമിച്ചത്. കൂടെ മോളും സഹായത്തിന് എത്തി.
തുടര്‍ന്ന് വളര്‍ത്തുനായയെ രക്ഷിച്ച് പാമ്പിനെ വലിച്ചെറിഞ്ഞതായി മിച്ചല്‍ പറയുന്നു. ഇടതു ചെവിയില്‍ കടിയേറ്റിട്ടുണ്ടെങ്കിലും വളര്‍ത്തുനായയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മിച്ചല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates