സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

നവംബര്‍ 18 ന് വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക്കിലെ സോത്ത്ബിയുടെ ആസ്ഥാനത്താണ് 'അമേരിക്ക'യുടെ ലേലം നിശ്ചയിച്ചിരിക്കുന്നത്
World's most valuable toilet
World's most valuable gold toilet
Updated on
1 min read

ന്യൂയോര്‍ക്ക്: ആഡംബരത്തിന്റെ അവസാനവാക്ക്, പതിനെട്ട് കാരറ്റില്‍ നിര്‍മിച്ച സ്വര്‍ണ ടോയ്ലറ്റ് ലേലത്തിന്. മൗറിസിയോ കാറ്റലന്‍ എന്ന ശില്‍പി നിര്‍മിച്ച 'അമേരിക്ക' എന്നു പേരിട്ടിരിക്കുന്ന സ്വര്‍ണ ടോയ്ലറ്റ് ആണ് ന്യൂയോര്‍ക്കിലെ സോത്ത്ബീസ് ലേലം പ്രഖ്യാപിച്ചത്. നവംബര്‍ 18 ന് വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക്കിലെ സോത്ത്ബിയുടെ ആസ്ഥാനത്താണ് 'അമേരിക്ക'യുടെ ലേലം നിശ്ചയിച്ചിരിക്കുന്നത്.

World's most valuable toilet
ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

അമിതമായ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു എന്ന് വിശേഷിപ്പിച്ച ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് ഇറ്റാലിയന്‍ കലാകാരനായ മൗറീഷ്യോ കാറ്റെലന്‍ സ്വര്‍ണ കക്കൂസ് നിര്‍മിച്ചത്. ടോയ്ലറ്റ് 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് ടോയ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 10 മില്യണ്‍ ഡോളറില്‍ ('83 കോടി' രൂപയോളം) ആണ് ലേലം ആരംഭിക്കുക. ആഗോള വിപണിയിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ച് ലേല ദിവസം വിലയില്‍ വ്യത്യാസമുണ്ടാകാം. 101.2 കിലോഗ്രാം ആണ് നിര്‍മിതിയുടെ ഭാരമെന്നാണ് സോത്ത് ബീസ് വെബ്‌സൈറ്റ് പറയുന്നത്.

അമിതമായ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കലാകാരന്‍ നിര്‍മിതിക്ക് അമേരിക്ക എന്ന് പേരിട്ടത്. 'നിങ്ങള്‍ എന്ത് കഴിച്ചാലും, അത് 200 ഡോളര്‍ വിലയുള്ളതായാവും രണ്ട് ഡോളര്‍ വിലയുള്ളതായാലും ടോയ്ലറ്റ് തിരിച്ചുള്ള ഫലം ഒന്നുതന്നെ്,' എന്നായിരുന്നു സൃഷ്ടിക്ക് മൗറിസിയോ കാറ്റലന്‍ ഒരിക്കല്‍ നല്‍കിയ വിശദീകരണം.

Summary


Maurizio Cattelan’s ‘America’ is coming to auction at Sothebys NewYork this November and for the first time ever, bids will open at the price of the object’s weight in gold on the day of the sale.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com