പൂച്ചയെന്ന് കരുതി വീട്ടിൽ കൊണ്ടുവന്ന് വളർത്തി, വലിപ്പം കണ്ട് ഞെട്ടി; യുവതിക്ക് കൂട്ടായി കരിമ്പുലി- വീഡിയോ 

കാടിനോട് ചേർന്ന് താമസിക്കുന്ന റഷ്യക്കാരി വിക്ടോറിയയുടെ വീട്ടിലാണ് കരിമ്പുലിയെ വളർത്തുന്നത്
കരിമ്പുലിക്കൊപ്പം യുവതി
കരിമ്പുലിക്കൊപ്പം യുവതി
Updated on
1 min read

പൂച്ചയെയും പട്ടിയെയുമെല്ലാം വീട്ടിൽ വളർത്താറുണ്ട്. ഇതിൽ യാതൊരുവിധ അസ്വാഭാവികതയും തോന്നാറില്ല. എന്നാൽ പുലിയെ വീട്ടിൽ വളർത്തി എന്ന് കേട്ടാലോ?, നേരിയ അമ്പരപ്പെങ്കിലും വരാത്തവർ ചുരുക്കമായിരിക്കും. ഇപ്പോൾ കരിമ്പുലിയെ വളർത്തുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കാടിനോട് ചേർന്ന് താമസിക്കുന്ന റഷ്യക്കാരി വിക്ടോറിയയുടെ വീട്ടിലാണ് കരിമ്പുലിയെ വളർത്തുന്നത്. എന്നാൽ കരിമ്പുലിയാണ് എന്ന് അറിഞ്ഞ് വളർത്തി തുടങ്ങിയതല്ല. യാദൃച്ഛികമായാണ് ഇതിനെ വിക്ടോറിയയ്ക്ക് ലഭിച്ചത്. പൂച്ചയായിരിക്കും എന്ന് കരുതിയാണ് വളർത്തിയത്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും അസാധാരണമായി വലിപ്പം വെയ്ക്കുന്നത് കണ്ട് ഞെട്ടിയ വിക്ടോറിയയ്ക്ക് പിന്നീടാണ് മനസിലായത് ഇത് പൂച്ചയല്ല, കരിമ്പുലിയാണെന്ന്.

വിക്ടോറിയയ്ക്ക് വെൻസ എന്ന പേരിൽ ഒരു വളർത്തുനായയും ഉണ്ട്. ഇതിനിടയ്ക്കാണ് കാട്ടിൽ നിന്നും കണ്ണുപോലും തുറന്നിട്ടില്ലാത്ത ഒരു കറുത്ത പൂച്ചയെ ലഭിക്കുന്നത്. വെൻസയ്ക്ക് കൂട്ടാകുമെന്ന് കരുതി പൂച്ചക്കുഞ്ഞിനെ വളർത്താൻ വിക്ടോറിയ തീരുമാനിച്ചു. ലൂണ എന്ന് പേരും വിളിച്ചു.

ദിവസങ്ങൾ കഴിയുന്തോറും വെൻസയേക്കാൾ ലൂണ വളർന്നുകൊണ്ടിരുന്നു. പിന്നീടാണ് വിക്ടോറിയയ്ക്ക് മനസ്സിലായത് ഇത് പൂച്ചയല്ല, കരിമ്പുലിയാണെന്ന്. എന്തായാലും ലൂണ വിക്ടോറിയയുടെ വീട്ടിൽ തന്നെയുണ്ട്. ഇതിന്റെ നിരവധി വിഡിയോകൾ വിക്ടോറിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com