സിംബാബ്‌വെയിലെ ഫെറി അപകടം: മരണം 72 ആയി, തിരച്ചില്‍ തുടരുന്നു

7 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ്
zimbabwe ferry accident
Zimbabwe ferry accidentCNN
Updated on
1 min read

ഹരാരെ: സിംബാബ്‌വെയെയും സാംബിയയെയും അതിരിടുന്ന കരിബ തടാകത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഫെറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. ശനിയാഴ്ച തടാകത്തില്‍ നിന്ന് 22 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

90 പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ള ഫെറിയില്‍ 114 മുതിര്‍ന്നവരും അഞ്ച് ജീവനക്കാരും നിരവധി കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തിങ്ങിനിറഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും തടാകത്തിന് ചുറ്റുമുള്ള പ്രദേശവാസികളും മത്സ്യവ്യാപാരികളുമാണ്. 77 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. തടാകത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

യാത്ര പുറപ്പെട്ട ഉടന്‍ തന്നെ ഫെറിയില്‍ വെള്ളം കയറാന്‍ തുടങ്ങിയെന്നും തിരികെ പോകാന്‍ ഡ്രൈവറോട് അപേക്ഷിച്ചിരുന്നുവെന്നും അതിജീവിച്ചവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് ജാക്കറ്റുകള്‍ ലഭ്യമായിരുന്നെങ്കിലും പലര്‍ക്കും അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

zimbabwe ferry accident
ഇന്തോനേഷ്യയിലെ ഭൂചലനം; 38 പേര്‍ മരിച്ചു, ജാഗ്രത നിർദേശം
zimbabwe ferry accident
ട്രംപിന്റെ അവകാശവാദം തള്ളി; ഹോര്‍മൂസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാന്‍
zimbabwe ferry accident
ഇറാന്റെ വധഭീഷണി: രഹസ്യമായി വിമാനം മാറിക്കയറി, സ്ഥിരീകരിച്ച് ട്രംപ്
Summary

Zimbabwe Ferry Accident: Death Count Rises To 68 As 22 More Bodies Recovered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com