'പഴയതില്‍ നിന്ന് നമ്മള്‍ പുതിയ യു​ഗത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു'; വിജയിയായ ശേഷം ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും, ആദ്യ മുസ്ലിമുമാണ് സൊഹ്‌റാന്‍ മംദാനി
 Zohran Mamdani
Zohran Mamdani AP
Updated on
1 min read

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ഇന്ത്യന്‍ മുൻ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് സൊഹ്‌റാന്‍ മംദാനി. ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുന്ന ഒരു നിമിഷം വരുന്നുള്ളൂ. ഇന്ന് രാത്രി, നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. മംദാനി പറഞ്ഞു. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും, ആദ്യ മുസ്ലിമുമാണ് സൊഹ്‌റാന്‍ മംദാനി.

 Zohran Mamdani
ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

'നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകളാണ് ഞാന്‍ ഓര്‍ക്കുന്നത്. ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുന്ന ഒരു നിമിഷം വരുന്നുള്ളൂ, ഒരു യുഗം അവസാനിക്കുകയും വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നു. ഇന്ന് രാത്രി, നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. അതിനാല്‍, ഈ പുതിയ യുഗം എന്ത് നല്‍കും, ആര്‍ക്കുവേണ്ടിയാണ് എന്ന് തെറ്റിദ്ധരിക്കാനാവാത്ത വ്യക്തതയോടും ബോധ്യത്തോടും കൂടി നമുക്ക് ഇപ്പോള്‍ സംസാരിക്കാം. ഇത് ന്യൂയോര്‍ക്കുകാര്‍ നമ്മള്‍ എന്ത് നേടും എന്നതിനെക്കുറിച്ച് നേതാക്കളില്‍ നിന്ന് ധീരമായ കാഴ്ചപ്പാടുകള്‍ പ്രതീക്ഷിക്കുന്ന യുഗമായിരിക്കും. അല്ലാതെ ഒഴിവു കഴിവുകളുടെ പട്ടിക നിരത്തുന്നവ ആയിരിക്കില്ല'. മംദാനി പറഞ്ഞു.

 Zohran Mamdani
യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി, വാശിയേറിയ പോരാട്ടത്തിലാണ് ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി(34) വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ന്യൂയോർക്ക് മുൻ ഗവർണർ ആൻഡ്രു ക്വോമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും ട്രംപ് ക്വോമോയെ ആണ് പിന്തുണച്ചിരുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമർശകനാണ് മംദാനി. അതിനാൽ മംദാനിയുടെ വിജയം ട്രംപിനു കടുത്ത തിരിച്ചടിയാണ്.

Summary

Zohran Mamdani quoted former Indian Prime Minister Jawaharlal Nehru in his first speech after winning the New York City mayoral election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com