അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മുന്നേറ്റം ബൈഡന്, ഫ്‌ളോറിഡ അതിനിര്‍ണായകം

ജയിക്കാന്‍ വേണ്ട 270 ഇലക്ട്രല്‍ വോട്ടുകളില്‍ 85 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 55 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ ട്രംപിന് അനുകൂലമായുള്ള
jo_biden_trump
jo_biden_trump
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നു. ജയിക്കാന്‍ വേണ്ട 270 ഇലക്ട്രല്‍ വോട്ടുകളില്‍ 85 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 55 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ ട്രംപിന് അനുകൂലമായുള്ളത്. 

29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്‌ളോറിഡയില്‍ ട്രംപ് ജയം പിടിക്കാന്‍ 95 ശതമാനം സാധ്യതയാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കുന്നത്. ട്രംപിന് ഉറപ്പായും ജയം പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്‌ളോറിഡ. 2000ലെ തെരഞ്ഞെടുപ്പ് മുതല്‍ ഫ്‌ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്. 

9 ഇലക്ട്രല്‍ വോട്ടുകളുള്ള സൗത്ത് കരോലിനയില്‍ ട്രംപ് ജയം പിടിച്ചു. 2016ല്‍ ഇവിടെ അനായാസം ജയത്തിലേക്ക് എത്താന്‍ ട്രംപിന് സാധിച്ചിരുന്നു. ഒഹായോഗില്‍ ബൈഡന്‍ ഏറെ മുന്‍പിലാണ്. 18 ഇലക്ട്രല്‍ വോട്ടാണ് ഇവിടെയുള്ളത്. നിര്‍ണായകമായ ജോര്‍ജിയയില്‍ ബൈഡനാണ് മുന്‍പില്‍ നില്‍ക്കുന്നത്. 

16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയിലുള്ളത്. 2016ല്‍ ഇവിടെ ട്രംപ് വിജയിച്ചിരുന്നു. വെസ്റ്റ് വിര്‍ജീനിയയില്‍ ട്രംപ് ജയിച്ചു. 5 ഇലക്ട്രല്‍ വോട്ടുകളും ഇവിടെ ട്രംപ് നേടി. 1996ന് ശേഷം വെസ്റ്റ് വിര്‍ജീനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജയം പിടിച്ചിട്ടില്ല. ഇന്‍ഡ്യാനയില്‍ 2016നേക്കാള്‍ നില മെച്ചപ്പെടുത്തി ട്രംപ്. 11 ഇലക്ടര്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍ ട്രംപിന് ജയം. വിര്‍ജീനിയയിലും വെര്‍മണ്ടിലും ബൈഡന്‍ ജയം പിടിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com