ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക കൊല്ലപ്പെട്ടു. ടെക്‌സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാണ് കൊല്ലപ്പെട്ടത്. നടക്കാന്‍ ഇറങ്ങിയ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകസമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ആഗസ്റ്റ് ഒന്നിന് ടെക്‌സാസിലെ ചിഷോ ട്രയല്‍ പാര്‍ക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരിയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു കുട്ടികളുടെ അമ്മയായ സര്‍മിസ്ത സെന്‍ ഫാര്‍മസിസ്റ്റും ഗവേഷകയുമാണ്. മോളിക്യൂളര്‍ ബയോളജിയിലാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. കാന്‍സര്‍ രോഗികളുടെ ഇടയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഒരു അത്‌ലറ്റ് കൂടിയായ യുവതി കുട്ടികള്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്ഥിരമായി നടക്കാന്‍ പോകുന്നത് പതിവാണ്.
കൊലപാതക സമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ 29കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പ്ലാനോ പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates