അമ്മയുടെ തലയറുത്ത് തലച്ചോറ് പുറത്തെടുത്തു; സുഹൃത്തിന്റെ മുന്നിലെത്തി ചുംബനം, കോടതിയില്‍ വിവരണം

അമ്മയുടെ തലയറുത്ത് തലച്ചോറ് പുറത്തെടുത്തു; സുഹൃത്തിന്റെ മുന്നിലെത്തി ചുംബനം, കോടതിയില്‍ വിവരണം

സ്വന്തം അമ്മയുടെ തലയറുത്ത ബാഗിലാക്കി. സുഹൃത്തിന്റെ മുന്നില്‍വച്ച് പുറത്തെടുത്ത് ഉമ്മ നല്‍കി.
Published on

സ്വന്തം അമ്മയുടെ തലയറുത്ത് ബാഗിലാക്കി. സുഹൃത്തിന്റെ മുന്നില്‍വച്ച് പുറത്തെടുത്ത് ഉമ്മ നല്‍കി. 36കാരിയായ കൊലപാതകിയുടെ വിവരണം കേട്ട് ഞെട്ടി കോടതി. ഒഡെസ്സ ടാമ്മി കാരെ എന്ന സ്ത്രീയാണ് കൊടും ക്രൂരതയുടെ പ്രതിരൂപമായി കോടതിക്ക് മുന്നില്‍ നിന്നത്. യുകെയിലെ അഷിങ്ടണിലാണ് സംഭവം നടന്നത്.

വീട്ടില്‍വച്ച് അമ്മയെ അടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷമാണ് തലയറുത്ത് തലച്ചോറ് പുറത്തെടുത്തത്. പിന്നാലെ ഛേദിച്ചെടുത്ത തല കാരിയര്‍ ബാഗിലാക്കി കുടുംബസുഹൃത്തിന്റെ അടുത്തെത്തി. ബാഗില്‍ നിന്ന് തല പുറത്തെടുത്ത് ഉമ്മ നല്‍കി. 73കാരിയായ അമ്മയുടെ തലയില്ലാത്ത മൃതശരീരം വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തലച്ചോറ് ശുചിമുറിയിലും കിടന്നാണ് കിട്ടിയത്. സംഭവത്തില്‍ വിചാരണ നടക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com