അറബിക്കടലില്‍ രൂപംകൊണ്ട 'ഹിക്ക' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് ; കനത്ത മഴ ; ജാഗ്രതാ നിര്‍ദേശം

കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്
അറബിക്കടലില്‍ രൂപംകൊണ്ട 'ഹിക്ക' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് ; കനത്ത മഴ ; ജാഗ്രതാ നിര്‍ദേശം
Updated on
1 min read

മസ്‌കറ്റ് : അറബിക്കടലില്‍ രൂപംകൊണ്ട 'ഹിക്ക' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്. ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതായി ഒമാന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 'ശര്‍ഖിയ ' 'അല്‍ വുസ്ത' എന്നീ തീര പ്രദേശങ്ങളില്‍ കനത്ത മഴയോട് കൂടി 'ഹിക്ക ' ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത് മൂലം മസീറ , ബൂ അലി എന്നി പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ മഴ പെയ്യുന്നുണ്ട്. സുരക്ഷ കണക്കിലെടുത്തു അല്‍ വുസ്ത , ശര്‍ഖിയ എന്നി ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അടുത്ത മൂന്നു ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. സൂര്‍ , ജാലാന്‍ , ദുഃഖം , ഹൈമ എന്നീ പ്രദേശങ്ങളിലേക്കുള്ള മൗസലത്ത് ബസ്സ് സര്‍വീസുകളും നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു. കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

ഹിക്ക ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത് , കാറ്റിനു മണിക്കൂറില്‍ 119 കിലോമീറ്റര്‍ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഹിക്ക' ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമാണെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com