ആൾക്കൂട്ടത്തിലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​; ഒ​ന്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു,  46 പേ​ർ​ക്കു പ​രി​ക്ക് 

ആൾക്കൂട്ടത്തിലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു
ആൾക്കൂട്ടത്തിലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​; ഒ​ന്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു,  46 പേ​ർ​ക്കു പ​രി​ക്ക് 
Updated on
1 min read

ബെ​യ്ജിം​ഗ്: ആൾക്കൂട്ടത്തിലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അപകടത്തിൽ 46 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചൈ​നയിലെ സെ​ൻ​ട്ര​ൽ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഹെം​ഗ്ഡോം​ഗ് സി​റ്റി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അപകടവിവരം പൊലീസിന്റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ സ്ഥിരീകരിച്ചു. 

ഏകദേശം 40വയസ്സു പ്രായമുള്ള ആളാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ചിരുന്ന ചുവന്ന എസ്യുവി കാർ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ഇവ പിൻവലിച്ചു. മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ മുൻപ് അറസ്റ്റിലായിട്ടുള്ള ആളാണ് ഇയാൾ‌ എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com