ഇനി പുതിയ ഇന്നിംഗ്‌സ് ; ബംഗ്ലദേശ് ഏകദിന നായകന്‍ മൊര്‍ത്താസെയ്ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം

പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഷ്‌റഫെ ബിന്‍ മൊര്‍താസ വിജയിച്ചു
ഇനി പുതിയ ഇന്നിംഗ്‌സ് ; ബംഗ്ലദേശ് ഏകദിന നായകന്‍ മൊര്‍ത്താസെയ്ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം
Updated on
1 min read

ധാക്ക : ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പുതിയ താരോദയം കൂടി. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഷ്‌റഫെ ബിന്‍ മൊര്‍താസ വിജയിച്ചു. നരായില്‍ രണ്ട് മണ്ഡലത്തില്‍ നിന്നാണ് വന്‍ഭൂരിപക്ഷത്തില്‍ മൊര്‍താസയുടെ വിജയം. 274418 വോട്ടുകള്‍ക്കാണ് അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന മൊര്‍താസ തെരഞ്ഞെടുക്കപ്പെട്ടത്. 

ജാതിയ ഐക്യ ഫ്രണ്ട് അലയന്‍സിന്റെ ഫരീദുസ്മാന്‍ ഫര്‍ഹദിനെയാണ് മൊര്‍താസ പരാജയപ്പെടുത്തിയത്. 34 മടങ്ങ് വോട്ടിനാണ് മൊര്‍താസയുടെ വിജയം. എതിരാളിയായ ഫര്‍ഹദിന് 7883 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. 

ക്രിക്കറ്റില്‍ സജീവമായിരിക്കെ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തെ മൊര്‍താസ നേരത്തെ ന്യായീകരിച്ചിരുന്നു. ക്രിക്കറ്റിനു ശേഷവും രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരം എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നായിരുന്നു 35 കാരനായ മൊര്‍താസയുടെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com