ഇന്ത്യൻ ഫുട്ബോൾ ആരാധകരെ പക്ഷിക്കൂട്ടിലടച്ച് മത്സര ഫലം പറയിച്ചു; യുഎഇ പൗരൻ അറസ്റ്റിൽ

ഏഷ്യൻ കപ്പില്‍ ഇന്ത്യ- യുഎഇ മത്സരത്തിന് മുൻപ് ഇന്ത്യൻ ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സര ഫലം പറയിച്ച യുഎഇ സ്വദേശി പിടിയിൽ
ഇന്ത്യൻ ഫുട്ബോൾ ആരാധകരെ പക്ഷിക്കൂട്ടിലടച്ച് മത്സര ഫലം പറയിച്ചു; യുഎഇ പൗരൻ അറസ്റ്റിൽ
Updated on
1 min read

ദുബായ്: ഏഷ്യൻ കപ്പില്‍ ഇന്ത്യ- യുഎഇ മത്സരത്തിന് മുൻപ് ഇന്ത്യൻ ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് മത്സര ഫലം പറയിപ്പിച്ച യുഎഇ സ്വദേശി പിടിയിൽ. യുഎഇയോട് ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയിൽ കാണുന്ന യുഎഇ പൗരനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി  വിവേചനവും അക്രമവും പ്രോത്സാഹിപ്പിച്ചതിനാണ് നടപടി. 

ഇന്ത്യ-യുഎഇ മത്സരത്തിന് മുന്നോടിയായി തന്റെ ജോലിക്കാരെ വെച്ചാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജോലിക്കാരെ പക്ഷിക്കൂട്ടിലടച്ച് കൈയിൽ വടിയുമായി മത്സരത്തില്‍ ആര്‍ക്കാണ് നിങ്ങളുടെ പിന്തുണയെന്ന് ഇയാള്‍ ചോദിക്കുന്നു. ഇന്ത്യക്കാണെന്ന് ജോലിക്കാര്‍ പറയുന്നു. എന്നാൽ പിന്തുണ യുഎഇക്കാണെന്ന് പറയുന്നത് വരെ ജോലിക്കാരെ തടങ്കലിലാക്കുകയും അതിന് ശേഷം വിട്ടയക്കുകയും ചെയ്യുന്നതാണ് വീഡിയോ. 

വീഡിയോ ശ്രദ്ധയില്‍പ്പെട്ട യുഎഇ അറ്റോർണി ജനറല്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും യുഎഇ അറ്റോർണി ജനറല്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com