ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒമ്പത് പേര്‍ മരിച്ചു 

കാറുമായി കൂട്ടിയിടച്ച് ടാങ്കറിന് തീപിടിച്ചതാണ് പൊട്ടിതെറിക്കാന്‍ കാരണം
ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒമ്പത് പേര്‍ മരിച്ചു 
Updated on
1 min read

ലാഗോസ്: ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയിലെ ലാഗോസില്‍ ഒമ്പത് പേര്‍ മരിച്ചു. ലാഗോസ്-ബഡാന്‍ പാതയില്‍ തിരക്കേറിയ പാലത്തില്‍ വച്ചായിരുന്നു അപകടം. 

പ്രാദേശിക സമയം വൈകുന്നേരം അഞ്ചിന് നടന്ന അപകടത്തില്‍ ടാങ്കറിന് സമീപമുണ്ടായിരുന്ന അറുപതോളം വാഹനങ്ങളും അഗ്നിക്കിരയായി. കാറുമായി കൂട്ടിയിടച്ച് ടാങ്കറിന് തീപിടിച്ചതാണ് പൊട്ടിതെറിക്കാന്‍ കാരണം. 

വാഹനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുള്ള അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com