ഇറാന്റെ 'ആഞ്ചലീന ജോളിക്ക്‌' കോവിഡ്‌ 19, സഹറിന്‌ ജാമ്യം നിഷേധിച്ച്‌ അധികൃതര്‍

ഇറാന്‍ സ്വദേശി സഹര്‍ തബറിന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌. മതനിന്ദ ആരോപിച്ച്‌ 2019 മുതല്‍ ജയിലിലാണ്‌ സഹര്‍
ഇറാന്റെ 'ആഞ്ചലീന ജോളിക്ക്‌' കോവിഡ്‌ 19, സഹറിന്‌ ജാമ്യം നിഷേധിച്ച്‌ അധികൃതര്‍
Updated on
1 min read


ഹോളിവുഡ്‌ താരം ആഞ്ചലീന ജോളിയാവാന്‍ ശസ്‌ത്രക്രിയ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌. മതനിന്ദ ആരോപിച്ച്‌ 2019 മുതല്‍ ജയിലിലാണ്‌ സഹര്‍.

ജയിലില്‍ നിന്ന്‌ സഹറിനെ ആശുപത്രിയിലേക്ക്‌ മാറ്റിയതായാണ്‌ സൂചന. കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ സഹറിന്‌ ജാമ്യം തേടി മനുഷ്യാവകാശ കമ്മീഷന്‍ അപേക്ഷ നല്‍കിയെങ്കിലും ഇത്‌ തള്ളി. നിലവിലെ സാഹചര്യത്തില്‍ സഹറിനെ പുറത്ത്‌ വിടുന്നത്‌ അപകടകരമാണെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നിഷേധിച്ചത്‌.

ഫത്തേമേ ഖിഷ്വന്ത്‌ എന്ന സഹര്‍ ആഞ്‌ജലീനയെ പോലെയാവാന്‍ 50 ശസ്‌ത്രക്രിയകള്‍ നടത്തിയെന്നാണ്‌ അവകാശപ്പെടുന്നത്‌. തുടക്കത്തില്‍ സഹറിന്‌ വലിയ പിന്തുണ ലഭിച്ചെങ്കിലും പിന്നാലെ വിമര്‍ശനങ്ങള്‍ ശക്തമായി. സഹര്‍ ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയമായിട്ടില്ലെന്നും ഫോട്ടോഷോപ്പ്‌ ചെയ്‌ത ചിത്രങ്ങളാണ്‌ പങ്കുവെക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com