ഈഫല്‍ ടവറിന് ബോംബ് ഭീഷണി; ആളുകളെ ഒഴിപ്പിച്ചു

ലോകാത്ഭുതങ്ങളിലൊന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിന് ബോംബ് ഭീഷണി
ഈഫല്‍ ടവറിന് ബോംബ് ഭീഷണി; ആളുകളെ ഒഴിപ്പിച്ചു
Updated on
1 min read

പാരീസ്: ലോകാത്ഭുതങ്ങളിലൊന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിന് ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോര്‍്ട്ടുകള്‍.

പൊലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചതെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനിയുടെ വക്താവ് പറഞ്ഞു.

ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പാരിസ് പൊലീസ് 
അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com