അബുദാബി: ദുബായില്‍ സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖൻ എം.എ.യൂസഫലിയുടെ വസതി സന്ദർശിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം രാഹുൽ യൂസഫലിയുടെ വസതിയിലെത്തിയത്.
യൂസഫലിയും കുടുംബാംഗങ്ങളും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. യൂസുഫലിയുടെ പത്നി സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ.അഷ്റഫ് അലി എന്നിവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയുടെ വ്യവസായം, കാർഷികം തുടങ്ങിയ മേഖലകളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഹുൽ ഞായറാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളേന്തിയും ആര്‍പ്പ് വിളിച്ചും രാജകീയമായ സ്വീകരണമാണ് യുഇഎ ജനത നല്‍കിയത്. പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാൻ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.
പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാൻ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ പ്രവാസികൾ ഒന്നിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates