എല്ലാവര്‍ക്കും ഹാപ്പി ദുഃഖ വെള്ളി!; വീണ്ടും പിഴച്ച് ട്രംപ്, വിമര്‍ശനം

ലോകത്തിന് 'ഹാപ്പി ദുഃഖ വെള്ളി' ആശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ വ്യാപക വിമര്‍ശനം.
എല്ലാവര്‍ക്കും ഹാപ്പി ദുഃഖ വെള്ളി!; വീണ്ടും പിഴച്ച് ട്രംപ്, വിമര്‍ശനം
Updated on
1 min read

ലോകത്തിന് 'ഹാപ്പി ദുഃഖ വെള്ളി' ആശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ വ്യാപക വിമര്‍ശനം. ട്വിറ്ററിലാണ് 'എല്ലാവര്‍ക്കും സന്തോഷകരമായ ദുഃഖവെള്ളി' എന്ന് ട്രംപ് ആശംസകള്‍ നേര്‍ന്നത്. 

ക്രിസ്തുവിന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മക്കായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ദുഃഖവെള്ളി ആചരിച്ചപ്പോള്‍, അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് എതിരെ വിശ്വാസികളും അല്ലാത്തവരും ഒരുപോലെ രംഗത്ത് വന്നു. 

ഡൊണാള്‍ഡ് ട്രംപിന്  അറിവില്ലെന്നാണ് ഒരു വിഭാഗം പരിഹസിക്കുന്നത്. വിമര്‍ശനം കടുത്തപ്പോള്‍ ഈസ്റ്ററിനെപ്പറ്റിയുള്ള ഒരു ട്വീറ്റുമായി ട്രംപ് രംഗത്തെത്തി. 

ഈ ഞായറാഴ്ച ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഈ വിശുദ്ധമായ അവസരത്തില്‍ രോഗികളെ സുഖപ്പെടുത്താനും തകര്‍ന്നവരെ ആശ്വസിപ്പിക്കാനും നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം'- ട്രംപ് കുറിച്ചു. 

രൂക്ഷ വിമര്‍ശനമാണ് ട്രംപിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിന് മുന്‍പും ട്രംപിന് പിഴവ് സംഭവിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 138പേരെ 138 മില്ല്യണ്‍ എന്ന് എഴുതിയത് വിവാദമായിരുന്നു. പല പ്രമുരുടെയും പേരുകള്‍ പറയുമ്പോള്‍ ശരിയായി ഉച്ചരിക്കുന്നില്ലെന്ന് നേരത്തെ അദ്ദേഹത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com