ഹാരി രാജകുമാരന്റെ വിവാഹം സംബന്ധിച്ച് നിലനില്‍ക്കുന്ന അഭ്യഹങ്ങള്‍ക്ക് അവസാനം ചാള്‍സ് രാജകുമാരന്‍ തന്നെ വിരാമമിട്ടു. അടുത്ത വര്‍ഷം ഹാരിയുടെയും കാമുകി മേഗന്‍ മാര്‍കിളിന്റെയും വിവാഹം ഉണ്ടാകുമെന്നാണ് ചാള്‍സ് രാജകുമാരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടനിലെ കിരീടാവകാശിയായ 33കാരന്‍ ഹാരിയും 36കാരിയായ നടി മേഗനുമായി പ്രണയത്തിലായ വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഈ മാസം ആദ്യം നടന്നെന്നാണ് ചാള്‍സ് രാജകുമാരന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എലിസബത്ത് രാജ്ഞിയെയും മറ്റ് അടുത്ത കുടുംബാംഗങ്ങളെയും ഹാരി ഇക്കാര്യം അറിയിച്ചെന്നും മേഗന്‍ മാര്‍കിളിന്റെ മാതാപിതാക്കളെ കണ്ട് അവരുടെ അനുഗ്രഹം നേടിയെന്നും പ്രസ്താവനയില്‍ പറയുന്നു.
2016 ജൂലൈയില്‍ സുഹൃത്തുക്കള്‍ മുഖാന്തരമാണ് ഹാരിയും മേഗന്‍ മാര്‍കിളും പരിചയപ്പെടുന്നത്. പ്രണയം ഹാരിതന്നെ മാധ്യമങ്ങളോട് തുറന്ന് പറയുകയായിരുന്നു. ഹാരിയുടെയും മേഗന്റെയും കാര്യത്തില്‍ വളരെ സന്തുഷ്ടരാണെന്ന് മേഗന്റെ മാതാപിതാക്കളും പ്രതികരിച്ചു. മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ക്ക് ഇത് വളരെയധികം സന്തോഷം നല്‍കുന്നതാണെന്നാണ് ഇവര്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates