കടലില്‍ സെക്‌സില്‍ ഏര്‍പ്പെടണം, രണ്ടു വയസ്സുള്ള കുട്ടിയെ കഴുത്തറ്റം മണലില്‍ കുഴിച്ചിട്ട് ദമ്പതികൾ ; അറസ്റ്റ്

വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോള്‍, ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസ് ചൂടും, ഭക്ഷണവും കിട്ടാതെ കുട്ടി തളര്‍ന്ന അവസ്ഥയിലായിരുന്നു
കടലില്‍ സെക്‌സില്‍ ഏര്‍പ്പെടണം, രണ്ടു വയസ്സുള്ള കുട്ടിയെ കഴുത്തറ്റം മണലില്‍ കുഴിച്ചിട്ട് ദമ്പതികൾ ; അറസ്റ്റ്
Updated on
1 min read

ബ്യൂണസ് ഐറിസ് : കടല്‍ത്തീരത്ത് ഉല്ലാസത്തിനെത്തിയ ദമ്പതികള്‍ രണ്ടു വയസ്സുള്ള മകളെ കഴുത്തറ്റം മണലില്‍ കുഴിച്ചിട്ടു. കടലില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ദമ്പതികളുടെ ആഗ്രഹത്തിന് കുട്ടി തടസ്സമാകും എന്നു കരുതിയാണ് ഈ ക്രൂരപ്രവൃത്തിക്ക് തുനിഞ്ഞത്. 45 മിനുട്ടോളമാണ് കുട്ടി മണലില്‍ കഴുത്ത് മാത്രം വെളിയിലെന്ന സ്ഥിതിയില്‍ കഴിഞ്ഞത്.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ സാന്റ ക്ലാര ഡെല്‍മാറിലാണ് സംഭവം. അര്‍ജന്റീനന്‍ സ്വദേശിയായ 29 കാരനും ഇയാളുടെ പരാഗ്വക്കാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും വന്‍തോതില്‍ ലഹരി മരുന്നുകളും കണ്ടെടുത്തു.

വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോള്‍, ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസ് ചൂടും, ഭക്ഷണവും കിട്ടാതെ കുട്ടി തളര്‍ന്ന അവസ്ഥയിലായിരുന്നു. സൂര്യതാപമേറ്റ് കുട്ടിയുടെ മുഖമാകെ കരുവാളിച്ചിരുന്നതായും പൊലീസ് അധികൃതര്‍ പറഞ്ഞു. ലഹരിയുടെ ഉന്മാദത്തിലാണ് ഇവര്‍ ഈ ക്രൂരതയ്ക്ക് തുനിഞ്ഞതെന്നും പൊലീസ് സൂചിപ്പിച്ചു.

പൊലീസിനെ കണ്ടതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. ലഹരിയില്‍ ഇവര്‍ കടലില്‍ സഭ്യമല്ലാതെയാണ് പെരുമാറിയിരുന്നതെന്ന് മറ്റുസഞ്ചാരികള്‍ പറഞ്ഞു. മയക്കുമരുന്ന് കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com