കള്ളന് ഇതിലും വലിയ അബദ്ധം പറ്റാനില്ല; എറിഞ്ഞ കല്ല് ബൂമെറാങ്ങായി, പിന്നെ സംഭവിച്ചത് (വീഡിയോ) 

രാത്രി മുഖമൂടി ധരിച്ച് മോഷണത്തിനുവേണ്ട എല്ലാ മുന്‍കരുതലുകളുമായെത്തിയ കള്ളന്റെ കണക്കുകൂട്ടലുകളെല്ലാം ഒറ്റ കല്ലേറില്‍ തകര്‍ന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്
കള്ളന് ഇതിലും വലിയ അബദ്ധം പറ്റാനില്ല; എറിഞ്ഞ കല്ല് ബൂമെറാങ്ങായി, പിന്നെ സംഭവിച്ചത് (വീഡിയോ) 
Updated on
1 min read

മോഷണത്തിനിറങ്ങുന്നവരും കള്ളന്മാരെ പിടികൂടാന്‍ തന്ത്രം മെനയുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട വീഡിയോയാണിത്. മോഷണത്തിനിറങ്ങിത്തിരിച്ച കള്ളന് കിട്ടാന്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാവില്ല. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള ഒരു റെസ്‌റ്റോറന്റില്‍ നടന്ന മോഷണശ്രമത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

രാത്രി മുഖമൂടി ധരിച്ച് മോഷണത്തിനുവേണ്ട എല്ലാ മുന്‍കരുതലുകളുമായെത്തിയ കള്ളന്റെ കണക്കുകൂട്ടലുകളെല്ലാം ഒറ്റ കല്ലേറില്‍ തകര്‍ന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. റെസ്‌റ്റോറന്റിനുള്ളില്‍ പ്രവേശിക്കാനായി കല്ലുകൊണ്ട് ചില്ലെറിഞ്ഞു പൊട്ടിക്കാമെന്ന തീരുമാനമാണ് തിരിച്ചടിയായത്. ചില്ലുപൊട്ടിക്കാന്‍ എറിഞ്ഞ കല്ല് തിരിച്ച് സ്വന്തം മുഖത്തുകൊണ്ട് ബോധപോയി നിലത്തുകിടക്കേണ്ട അവസ്ഥയായി. 

റെസ്‌റ്റോറന്റിലെ ഗ്ലാസ് ഡോര്‍ ബുള്ളറ്റ് പ്രൂഫാണെന്നറിയാതിരുന്നതാണ് കള്ളന് വിനയായത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കള്ളനെ കൈയ്യോടെ പിടികൂടിയത്. അല്‍പസമയം ബോധം പോയി നിലത്തുകിടന്ന കള്ളന്‍ അവസാനം മോഷണശ്രമം ഉപേക്ഷിച്ച് വന്ന വഴി തിരിച്ചുവിടുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com