കാത്തിരുന്നിട്ടും ചുവന്ന ലൈറ്റ് മാറിയില്ല, അക്ഷമനായ ഡ്രൈവര്‍ സിഗ്നല്‍ പോസ്റ്റ് അടിച്ചുതകര്‍ത്തു ( വീഡിയോ)

ചൈനയില്‍ മനോനിയന്ത്രണം നഷ്ടപ്പെട്ട ഒരു വ്യക്തി ചെയ്ത കാര്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
കാത്തിരുന്നിട്ടും ചുവന്ന ലൈറ്റ് മാറിയില്ല, അക്ഷമനായ ഡ്രൈവര്‍ സിഗ്നല്‍ പോസ്റ്റ് അടിച്ചുതകര്‍ത്തു ( വീഡിയോ)
Updated on: 
1 min read

ഷാങ്ഹായ്: വാഹനം ഓടിക്കുമ്പോള്‍ ഒരാള്‍ക്ക് ഏറ്റവുമധികം വേണ്ടത് മനോനിയന്ത്രണമാണ്. ട്രാഫിക് ഉദ്യോഗസ്ഥര്‍ സ്ഥിരമായി പറയുന്ന വാചകമാണിത്. ചൈനയില്‍ മനോനിയന്ത്രണം നഷ്ടപ്പെട്ട ഒരു വ്യക്തി ചെയ്ത കാര്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

മുന്‍പില്‍ പ്രത്യക്ഷപ്പെട്ട റെഡ് സിഗ്നല്‍ കുറെനേരം കഴിഞ്ഞിട്ടും മാറിയില്ല. തുടര്‍ന്ന് രോഷാകുലനായ 36കാരന്‍ സിഗ്നല്‍ ലൈറ്റ് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുളളത്. സിഗ്നല്‍ ലൈറ്റ് തകര്‍ത്ത് തിരിച്ചു പോകുന്ന വ്യക്തിയെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ പൊലീസ് പിടികൂടി. ചൈനയിലെ ടിയാന്‍ജിനിലാണ് സംഭവം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER