കാറിനുള്ളില്‍ ആലിംഗനം ചെയ്തും ചുംബിച്ചും കമിതാക്കള്‍; അറസ്റ്റ് ചെയ്ത് പൊലീസ്

കാറിനുള്ളില്‍ ആലിംഗനം ചെയ്തും ചുംബിച്ചും കമിതാക്കള്‍; അറസ്റ്റ് ചെയ്ത് പൊലീസ്

കാറിനുള്ളില്‍ ആലിംഗനം ചെയ്തും ചുംബിച്ചും കമിതാക്കള്‍; അറസ്റ്റ് ചെയ്ത് പൊലീസ്
Published on

ഇസ്ലാമാബാദ്: പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആലിംഗനം ചെയ്ത് ചുംബിച്ച കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് നഗരത്തില്‍ തന്നെയാണ് സംഭവം അരങ്ങേറിയത്. പാക്കിസ്ഥാനിലെ നിയമമനുസരിച്ച് മൂന്ന് മാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കമിതാക്കള്‍ ചെയ്തിരിക്കുന്നത്. 

പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴും ഇവര്‍ ആലിംഗനത്തിലും ചുംബനത്തിലും വ്യാപ്തരായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കറാച്ചി കമ്പനി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ കമിതാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

മുസ്ലീം മതനിയമം കര്‍ശനമായ പാക്കിസ്ഥാനില്‍ പാര്‍ക്കുകളിലും ഷോപ്പിങ് മാളുകളിലും എത്തുന്ന കാമുകീ കാമുകന്മാരെ പൊലീസ് വിരട്ടിയോടിക്കുകയാണ് പതിവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com