

സോൾ: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്. സുപ്രധാന അധികാരങ്ങൾ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് കിം ദായ് ജങിന്റെ അസിസ്റ്റന്റ് ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയൻ നാഷ്ണൽ ഇൻന്റലിജൻസ് സർവ്വീസിന്റേതാണ് (എൻഐഎസ്) കണ്ടെത്തൽ.
കിം മരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹം കോമയിലാണെന്നുമാണ് ചാങ് സോങ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അധികാര കൈമാറ്റം സംബന്ധിച്ച പൂർണ്ണ ഘടന രൂപീകരിച്ചിട്ടില്ലെങ്കിലും ദീർഘനാളത്തേക്ക് ഭരണകാര്യങ്ങൾ നീട്ടിവയ്ക്കാൻ കഴിയാത്തതിനാലാണ് സഹോദരിയെ ചുമതലയേൽപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കിം ജോങ് ഉൻ കഴിഞ്ഞാൽ ഭരണത്തിൽ സ്വാധീനമുള്ളത് കിം യോ ജോങ്ങിനാണ്.
കഴിഞ്ഞ ഏപ്രിലിൽ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. പിന്നീട് ഏറെക്കാലത്തേക്ക് അദ്ദേഹത്തെ പൊതുപരിപാടികൾ കാണാതായതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം ഉയർന്നത്.ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലായെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates