കിം ജോങ് ഉൻ കോമയിൽ അല്ല; ആരോ​ഗ്യവാനായി യോ​ഗത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ഉത്തര കൊറിയ

കിം ജോങ് ഉൻ കോമയിൽ അല്ല; ആരോ​ഗ്യവാനായി യോ​ഗത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ഉത്തര കൊറിയ
കിം ജോങ് ഉൻ കോമയിൽ അല്ല; ആരോ​ഗ്യവാനായി യോ​ഗത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ഉത്തര കൊറിയ
Updated on
1 min read

സോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കോമയിൽ ആണെന്നും, അതല്ല മരിച്ചതാണെന്നുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുകയാണ്. അതിനിടെ അദ്ദേഹം യോ​ഗത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം പങ്കിട്ടിരിക്കുകയാണ് കൊറിയൻ വാർത്താ ഏജൻസി. 

കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഒരു ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വെളുത്ത സ്യൂട്ട് ധരിച്ച് യോ​ഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന കിമ്മിനെ ചിത്രത്തിൽ കാണാം. രാജ്യത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകി യോഗത്തിലിരിക്കുന്ന പ്രസിഡൻ്റിനെയാണ് മാധ്യമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 

ഭരണ ഭാരം കുറയ്ക്കാൻ  സഹോദരി കിം യോ ജോങ്ങിന് ചില അധികാരങ്ങൾ നൽകിയിട്ടുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതോടെയാണ് കിമിന്റെ ആരോ​ഗ്യം സംബന്ധിച്ച് ഊഹാപോഹങ്ങൾ കനത്തത്. അദ്ദേഹം കോമാവസ്ഥയിലാണെന്ന പോലും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടിയിലാണ് ആരോഗ്യവാനായ കിമ്മിന്റെ ചിത്രം പുറത്തു വന്നിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com