

കോലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിങ് ജോങ് നാം ഫേസിനെ രാസായുധം ഉപയോഗിച്ചാണ് കൊന്നതെന്ന് മലേഷ്യന്‍ പോലീസ്. വലിയ നാശം വിതയ്ക്കുന്ന ഒന്നാണ് ഈ രാസായുധം. നാഡികളുമായി ബന്ധപ്പെട്ട വിഎക്‌സ് ഏജന്റ് ത്വക്കിലൂടെയാണ് ശരീരത്തിലെത്തുന്നത്. രാസവസ്തുവിന്റെ തോതനുസരിച്ച് പെട്ടെന്നു തന്നെ മരണത്തിനു കാരണമാകും.
ഫെബ്രുവരി 13നാണ് കിം ജോങ് നാം ആക്രമണത്തിന് ഇരയാകുന്നത്. രണ്ടു സ്ത്രീകള്‍ തന്നെ സമീപിച്ച് മുഖത്ത് എന്തോ സ്േ്രപ ചെയ്തതായി അദ്ദേഹം മരണത്തിന് മുന്‍പ് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates