കുളിമുറിയില്‍ തലയിടിച്ചു വീണു; ബ്രസീല്‍ പ്രസിഡന്റിന്റെ 'ഓര്‍മ്മ പോയി'

കുളിമുറിയില്‍ കാലുതെറ്റി വീണതിനെത്തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാറോയുടെ ഓര്‍മ്മ പോയി
കുളിമുറിയില്‍ തലയിടിച്ചു വീണു; ബ്രസീല്‍ പ്രസിഡന്റിന്റെ 'ഓര്‍മ്മ പോയി'
Updated on
1 min read

കുളിമുറിയില്‍ കാലുതെറ്റി വീണതിനെത്തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാറോയുടെ ഓര്‍മ്മ പോയി. അദ്ദേഹത്തിന് താത്കാലിക സമൃതിഭ്രംശം സംഭവിച്ചു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. 

കുളിമുറിയില്‍ കാലുതെറ്റി വീണതിനെ തുടര്‍ന്ന് തലയിടിച്ചു.  പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നുമില്ലായിരുന്നു. എന്നാല്‍ പിറ്റേദിവസം പല കാര്യങ്ങളും പ്രസിഡന്റ് മറന്നുപോയി. തലേ ദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ എന്താണെന്നും ഇനി എന്തൊക്കെ ചെയ്യണമെന്നുമുള്ളത് പാടെ മറന്നു. 

ഇതേ തുടര്‍ന്ന് പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുമണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷം പതിയെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിച്ചു. 

സിടി സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകളില്‍ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടറുമാര്‍ കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ താത്കാലിക സ്മൃതിനാശം സംഭവിക്കുന്നത് സാധാരണയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയ്ക്ക് അടിവയറ്റില്‍ കുത്തേറ്റ് ബൊള്‍സനാറോ ചികിത്സയിലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com