ചികിത്സയ്ക്കു വന്നവര്‍ക്കു നല്‍കിയത് സ്വന്തം ബീജം; കൃത്രിമ ഗര്‍ഭ ധാരണ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് 17 കുട്ടികളുടെ അച്ഛന്‍!

നെതര്‍ലന്റ്‌സില്‍ ആശുപത്രിയിലെ കൃത്രിമ ഗര്‍ഭ ധാരണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് 17 കുട്ടികളുടെ അച്ഛന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹേഗ്: നെതര്‍ലന്റ്‌സില്‍ ആശുപത്രിയിലെ കൃത്രിമ ഗര്‍ഭ ധാരണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് 17 കുട്ടികളുടെ അച്ഛന്‍. മാതാപിതാക്കളെ അറിയിക്കാതെ  കൃത്രിമ ഗര്‍ഭ ധാരണത്തിന് സ്വന്തം ബീജം ഗൈനക്കോളജിസ്റ്റ് ഉപയോഗിച്ചതായി ഡച്ച് ആശുപത്രി കണ്ടെത്തി.

ഗൈനക്കോളജിസ്റ്റ് ജാന്‍ വൈല്‍ഡ്ഷട്ടാണ് കുറ്റാരോപിതന്‍. 1981 മുതല്‍ 1993 വരെ സോഫിയ ആശുപത്രിയില്‍( ഇപ്പോള്‍ ഇസാല ആശുപത്രി) ജോലി ചെയ്യുന്നതിനിടെ മാതാപിതാക്കളെ അറിയിക്കാതെ ജാന്‍ വൈല്‍ഡ്ഷട്ട് കൃത്രിമ ഗര്‍ഭ ധാരണത്തിന് സ്വന്തം ബീജം ഉപയോഗിച്ചതായാണ് ആശുപത്രി കണ്ടെത്തിയത്. നിലവില്‍ ജാന്‍ വൈല്‍ഡ്ഷട്ട് ജീവിച്ചിരിക്കുന്നില്ല.

ധാര്‍മ്മിക വശം നോക്കിയാല്‍ ഡോക്ടര്‍ ചെയ്തത് തെറ്റാണെന്ന് ഹോസ്പിറ്റല്‍ പ്രസ്താവനയില്‍ പറയുന്നു. ഒരേ സമയം ഡോക്ടറും ബീജദാതാവും ആയിരിക്കുകയാണ് ജാന്‍ വൈല്‍ഡ്ഷട്ട്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ജാന്‍ വൈല്‍ഡ്ഷട്ടാണ് 17 കുട്ടികളുടെ അച്ഛന്‍ എന്ന് തിരിച്ചറിഞ്ഞത്. നിലവില്‍ 17 കുട്ടികളുടെ കുടുംബാംഗങ്ങളും ജാന്‍ വൈല്‍ഡ്ഷട്ടിന്റെ കുടുംബവും തമ്മില്‍ നല്ല ബന്ധമാണ് ഉളളതെന്നും ആശുപത്രി വ്യക്തമാക്കി. 

ജാന്‍ വൈല്‍ഡ്ഷട്ടിന്റെ ഡിഎന്‍എ ചരിത്രം ആശുപത്രി അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ സേവനം ചെയ്യുന്ന സമയത്ത് ജനിച്ച മറ്റു കുട്ടികള്‍ക്ക് പരിശോധന നടത്താനുളള അവസരത്തിന്റെ ഭാഗമായാണ് ഡിഎന്‍എ തയ്യാറാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com