ലണ്ടന്‍: കെട്ടിടത്തിന്റെ നൂറ് അടി ഉയരത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞ ആറുവയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുകയറുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ കുട്ടിക്ക് സംസാരശേഷി തിരിച്ചുകിട്ടിയതായി രക്ഷിതാക്കള്‍ പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ശരീരത്തില്‍ ഒന്നടങ്കം ഉണ്ടായ ഒടിവുകളില്‍ നിന്നും ചതവുകളില്‍ നിന്നും കുട്ടി മുക്തമായി വരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.
ഓഗസ്റ്റില്‍ ഫ്രാന്‍സില്‍ നിന്ന് ലണ്ടന്‍ സന്ദര്‍ശിക്കാന്‍ എത്തിയ ആറുവയസ്സുകാരനാണ് ദുര്‍വിധി ഉണ്ടായത്. ടാറ്റ മോഡേണ്‍ ആര്‍ട് ഗ്യാലറി കെട്ടിടത്തിന്റെ നൂറ് അടി മുകളില്‍ നിന്ന് കുട്ടിയെ അജ്ഞാതന്‍ താഴേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കയ്യും കാലും ഒടിഞ്ഞ് നട്ടെല്ലും തകര്‍ന്ന കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
കുട്ടി ചില വാക്കുകള്‍ ഉച്ചരിച്ച് തുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. വാക്കുകള്‍ക്ക് പൂര്‍ണമായ ഉച്ചാരണശുദ്ധി ഇല്ലെങ്കിലും സംസാരശേഷി ഭാഗികമായി തിരിച്ചുകിട്ടിയത് പ്രതീക്ഷ പകരുന്നതാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. വേദന ഉള്‍പ്പെടെ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ആരോഗ്യം വീണ്ടെടുക്കുന്നതില്‍ ഒരുപാട് പുരോഗതി കൈവരിച്ചതായും രക്ഷിതാക്കള്‍ പറയുന്നു.
കുട്ടിയുടെ ഭാരിച്ച ചികിത്സയ്ക്കായി 1,90,000 ഡോളറാണ് സുമനസുകളില്‍ നിന്നായി സമാഹരിച്ചത്. കുട്ടിയെ തളളിയിട്ട18 കാരന് എതിരെ കൊലപാതകശ്രമത്തിന് കുറ്റം ചുമത്തിയിട്ടുണ്ട്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates