കോവിഡ് കാലത്ത് ലോട്ടറിയടിച്ചു; 43 കോടി രൂപ

സെക്യൂരിറ്റിജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മൂന്നു വയസുകാരിക്കായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനിറങ്ങിയപ്പോഴാണ് ലോട്ടറി എടുത്തത്‌ 
കോവിഡ് കാലത്ത് ലോട്ടറിയടിച്ചു; 43 കോടി രൂപ
Updated on
1 min read

കാന്‍ബെറ: കോവിഡിന്റെ ദുരിതകാലത്ത് ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തില്‍. ഓസ്‌ട്രേലിയന്‍ പൗരനാണ് ഓസ് ലോട്ടോയുടെ 58 ലക്ഷം ഡോളര്‍(ഏകദേശം 43,46,07,920 ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.

സെക്യൂരിറ്റിജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മൂന്നു വയസുകാരിക്കായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനിറങ്ങിയപ്പോഴാണ് ലോട്ടറി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്ത് സൗത്തിലെ കാനിങ് വാലി ന്യൂസ് ഏജന്‍സിയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലെ രണ്ട് വിജയികളില്‍ ഒരാളായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരാള്‍ ഇത്ര വലിയ തുകയുടെ സമ്മാനം നേടുന്നത്. 2018ല്‍ ഓസ് ലോട്ടോയുടെ ഒരു കോടി ഡോളര്‍ ഒരു ഭാഗ്യവാന്‍ സ്വന്തമാക്കിയതായിരുന്നു ഇതിന് മുമ്പത്തെ വലിയ വിജയമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജീവിതം ഒരു സ്വപ്‌നമാണെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ഇപ്പോഴത് തികച്ചും സത്യമാണെന്ന് തോന്നുന്നതായും വീട്ടിലെത്തി മക്കളെ ആശ്ലേഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നുമാണ് ലോട്ടറി അടിച്ചശേഷം ആയാളുടെ ആദ്യപ്രതികരണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരന് വീട് വാങ്ങി നല്‍കാനും കുടുംബത്തിന്റെയും മക്കളുടെയും ഭാവിക്കായും സമ്മാനത്തുക ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com