പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രിസ്മസ് ദിവസം ജയിലില്‍ ഭാര്യ കാണാനെത്തിയില്ല; ഭര്‍ത്താവ് ജനനേന്ദ്രിയം മുറിച്ചു

ക്രിസ്മസ് ദിവസം വൈകീട്ട് കാണാന്‍ യുവതി ജയിലില്‍ എത്താത്തതിനെ തുടര്‍ന്ന് മനോവേദനയില്‍ ഭര്‍ത്താവ് ജനനേന്ദ്രിയം മുറിച്ചു
Published on


മാഡ്രിഡ്: ക്രിസ്മസ് ദിവസം വൈകീട്ട് കാണാന്‍ യുവതി ജയിലില്‍ എത്താത്തതിനെ തുടര്‍ന്ന് മനോവേദനയില്‍ ഭര്‍ത്താവ് ജനനേന്ദ്രിയം മുറിച്ചു. സ്‌പെയിനിലെ ജയിലില്‍ കഴിയുന്ന സാന്താ മരിയ പോര്‍ട്ട് ജയിലിലാണ് സംഭവം.

ഭാര്യസന്ദര്‍ശിക്കാനാത്തെത്തതില്‍ ഇയാള്‍ മനോവിഷമത്തിലായിരുന്നു. ജയിലില്‍ ഭാര്യയ്‌ക്കൊപ്പം കുറച്ച് ദിവസം ഒരുമിച്ച് താമസിക്കാന്‍ തടവുകാരന് അനുമതിയുണ്ട്. എന്നാല്‍ ക്രിസ്മസ് ദിവസം തനിക്കൊപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്നതിനായി ഭാര്യ ജയിലില്‍ എത്തുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല. ഇതേ തുടര്‍ന്ന് അസ്വസ്ഥനായ ഇയാള്‍ ജനനേന്ദ്രിയം മുറിയ്ക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇയാളെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ എന്ത് കാരണത്താലാണ് ജയിലില്‍ അടച്ചതെന്ന് അറിയില്ല. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടയാളാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com