ഗാന്ധിജിക്ക്  ആദരമര്‍പ്പിച്ച് ത്രിവര്‍ണത്തില്‍ ബുര്‍ജ് ഖലീഫ ( വീഡിയോ )

മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനത്തോട് അനുബന്ധിച്ച് മൂവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി ബുര്‍ജ് ഖലീഫ
ഗാന്ധിജിക്ക്  ആദരമര്‍പ്പിച്ച് ത്രിവര്‍ണത്തില്‍ ബുര്‍ജ് ഖലീഫ ( വീഡിയോ )
Updated on
1 min read

ദുബായ്: മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനത്തോട് അനുബന്ധിച്ച് മൂവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ ചിത്രവും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്കും ഒപ്പമായിരുന്നു ത്രിവര്‍ണ്ണവും കെട്ടിടത്തിന് നിറച്ചാര്‍ത്തേകിയത്. ചൊവ്വാഴ്ച രാത്രി 8.20 മുതല്‍ 8.40 വരെയായിരുന്നു എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഉപയോഗിച്ച് പ്രത്യേക പരിപാടി ഒരുക്കിയത്. 


ഗാന്ധിജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ബുര്‍ജ് ഖലീഫ പോലൊരു കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് മഹത്തരമാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി പറഞ്ഞു. ഗാന്ധിജിയുടെ ജീവിതം നിരവധി തലമുറകള്‍ക്ക് പ്രചോദനമേകുമെന്നും ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്നത്തെ കാലത്തും പ്രസക്തിയുള്ളതാണെന്നും എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബാര്‍ അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com