ഗ്രീസിലെ ഏഥന്‍സില്‍ വന്‍ കാട്ടുതീ; 60 പേര്‍ മരിച്ചു; നൂറിലധികം പേര്‍ക്ക് പരുക്ക് 

ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീയുടെ സംഹാര താണ്ഡവം
ഗ്രീസിലെ ഏഥന്‍സില്‍ വന്‍ കാട്ടുതീ; 60 പേര്‍ മരിച്ചു; നൂറിലധികം പേര്‍ക്ക് പരുക്ക് 
Updated on
1 min read

ഏഥന്‍സ്: ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീയുടെ സംഹാര താണ്ഡവം. വന്‍ നാശംവിതച്ച് തീ പടര്‍ന്ന് പിടിച്ചപ്പോള്‍ 60ഓളം പേരാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. 104 പേര്‍ക്കാണ് പൊള്ളലേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. മരണപ്പെട്ട 26 പേരുടെ മൃതദേഹം കിട്ടി.

കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്നതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടിയത്. പരുക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്.  മരണ സംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ലോക രാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഗ്രീസ്. നൂറിലധികം അഗ്‌നിശമനസേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com